Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2017 2:27 PM GMT Updated On
date_range 8 April 2017 2:27 PM GMTറോക്കറ്റ് വിക്ഷേപണം കാണാൻ അവസരം
text_fieldsbookmark_border
ചെങ്ങന്നൂർ: ഗ്രാമീണമേഖലയായ കൊഴുവല്ലൂരിലെ ജനങ്ങൾക്ക് റോക്കറ്റ് വിക്ഷേപണം നേരിൽ കാണാനുള്ള അവസരമൊരുങ്ങുന്നു. കൊഴുവല്ലൂർ സെൻറ് തോമസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ ചെറുതും വലുതുമായ റോക്കറ്റുകളുടെ ശിൽപശാല നടക്കും. 10ന് രാവിലെ 10ന് ആരംഭിക്കുന്ന ശിൽപശാലയിൽ എൻജിനീയറിങ്-പോളിടെക്നിക്-ഐ.ടി.ഐ വിദ്യാർഥികൾ പങ്കെടുക്കും. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. ജി. മാധവൻ നായർ മുഖ്യാതിഥിയാകും. ഉച്ചക്ക് ഒന്നിനാണ് റോക്കറ്റ് വിക്ഷേപണം നേരിൽ കാണാനുള്ള അവസരമൊരുക്കുക. ഫോൺ: 9447992491.
Next Story