Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2017 2:27 PM GMT Updated On
date_range 2017-04-08T19:57:21+05:30ഒറ്റവേലി പാടശേഖരത്തിലെ നെല്ല് സംഭരിച്ചില്ല; കർഷകർ ദുരിതത്തിൽ
text_fieldsഅമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ വണ്ടാനം കിഴക്ക് ഒറ്റവേലി പാടശേഖരത്തിലെ നെല്ല് സംഭരിക്കാത്തതിനാൽ കർഷകർ ദുരിതത്തിൽ. 30 ഏക്കർ പാടശേഖരത്തിൽനിന്ന് കൊയ്തെടുത്ത നെല്ല് 15 ദിവസം പിന്നിട്ടിട്ടും സംഭരിക്കാത്തതാണ് ഇരുപത്തിയാറോളം കർഷകരെ ദുരിതത്തിലാക്കിയത്. ഏക്കറിന് 30,000 രൂപയോളം ചെലവാക്കിയാണ് കൃഷി ആരംഭിച്ചത്. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടും നടപടിയായില്ല. കൃഷിഭവനിൽ പരാതി നൽകാൻ എത്തിയാൽ കൃഷി ഓഫിസർ ഇല്ലാത്തത് കർഷകരെ കൂടുതൽ വലക്കുന്നു. ഇവിടെ കൃഷി ഓഫിസർ ഇല്ലാതായിട്ട് എട്ടുമാസം കഴിഞ്ഞു. പകരം പുറക്കാട് കൃഷി ഓഫിസർക്കായിരുന്നു ചുമതല. ഈ ഓഫിസറും സ്ഥലംമാറി പോയതോടെ കർഷകരുടെ പരാതി കേൾക്കാൻ ആളില്ലാതായി. പാടശേഖര സമിതിക്കാർ പാഡി ഓഫിസറുമായി ബന്ധപ്പെട്ടെങ്കിലും നടപടിയായില്ല. രണ്ടാംകൃഷിയുടെ നെല്ല് സംഭരിച്ച ഇനത്തിൽ കർഷകർക്ക് പണം ലഭിക്കാനുള്ളപ്പോഴാണ് പുഞ്ചകൃഷിയുടെ നെല്ല് സംഭരണം വൈകുന്നത്. ഇത്തവണ ശ്രേയസ്സ് വിത്താണ് കർഷകർ കൃഷി ചെയ്തത്.
Next Story