Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2017 2:27 PM GMT Updated On
date_range 8 April 2017 2:27 PM GMTജനങ്ങളെ വലച്ച് ഹർത്താൽ ദിനങ്ങൾ
text_fieldsbookmark_border
അരൂർ: രണ്ടുദിവസത്തെ ഹർത്താൽമൂലം അരൂർ മേഖലയിലെ ജനങ്ങൾ വലഞ്ഞു. വയലാറിൽ പ്ലസ് ടു വിദ്യാർഥിയെ ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തിയ സംഭവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ജില്ലയിൽ എൽ.ഡി.എഫും കോൺഗ്രസുമാണ് ഹർത്താലിന് ആഹ്വാനം നൽകിയത്. എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കെട്ടിടനിർമാണം ഉൾപ്പെടെ വിവിധ ജോലികൾക്കായി പോകുന്ന ആയിരക്കണക്കിനാളുകൾക്ക് രണ്ടുദിവസം തുടർച്ചയായി തൊഴിൽ നഷ്ടപ്പെട്ടു. അരൂർ മേഖലയിലെ വ്യാപാര സ്ഥാപനങ്ങളും വ്യവസായശാലകളും രണ്ടുദിവസം തുടർച്ചയായി അടഞ്ഞുകിടന്നതുമൂലം കോടികളുടെ നഷ്ടമുണ്ടായി. ഏറ്റവും കൂടുതൽ സമുദ്രോൽപന്ന കയറ്റുമതിശാലകളും പീലിങ് ഷെഡുകളും പ്രവർത്തിക്കുന്നത് അരൂർ മേഖലയിലാണ്. രണ്ടുദിവസത്തെ ഹർത്താൽമൂലം സമുദ്രോൽപന്ന വ്യവസായത്തിന് വൻ നഷ്ടമാണ് സംഭവിച്ചത്. ഈ മേഖലയിൽ ജോലിചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ തൊഴിലും നഷ്ടപ്പെട്ടു. ഇതര സംസ്ഥാനങ്ങളിൽനിന്ന് ചെമ്മീൻ, മറ്റ് മത്സ്യങ്ങൾ കയറ്റിവന്ന ലോറികൾ പലതും വഴിയിൽ കിടന്നതുമൂലം സമുദ്രവിഭവങ്ങൾ പ്രീ പ്രോസസിങ് നടത്തി കയറ്റുമതി ചെയ്യാനും കഴിയാത്ത അവസ്ഥയായി. സമുദ്രോൽപന്ന വ്യവസായത്തെ ഹർത്താലിൽനിന്ന് ഒഴിവാക്കണമെന്ന് സീഫുഡ് വർക്കേഴ്സ് സൊസൈറ്റി പ്രസിഡൻറ് ഇ.ഒ. വർഗീസ് ആവശ്യപ്പെട്ടു.
Next Story