Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2017 7:41 PM IST Updated On
date_range 7 April 2017 7:41 PM ISTഹർത്താൽ പൂർണം; നേരിയ സംഘർഷം
text_fieldsbookmark_border
ആലപ്പുഴ: ജിഷ്ണുവിെൻറ മാതാവിനും കുടുംബത്തിനും നേരെ പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ പൊതുേവ സമാധാനപരമായിരുന്നു. ചില സ്‌ഥലങ്ങളിൽ ഉണ്ടായ ഏറ്റുമുട്ടലും വാക്കേറ്റവും ഒഴിച്ചാൽ കാര്യമായ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ശക്‌തമായ പൊലീസ് സാന്നിധ്യം എല്ലായിടത്തും ഉണ്ടായിരുന്നു. വ്യാപാരസ്‌ഥാപനങ്ങൾ ഭൂരിഭാഗവും തുറന്നില്ല. ആലപ്പുഴ നഗരത്തിൽ കൂടാതെ ചേർത്തല, അരൂർ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, ചെങ്ങന്നൂർ, മാവേലിക്കര പ്രദേശങ്ങളിലും വ്യാപാരമേഖലയിൽ കാര്യമായ ചലനമുണ്ടായില്ല. കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസുകൾ ഒാടിയില്ല. ജലഗതാഗത വകുപ്പിെൻറ ബോട്ടുകളും നിശ്ചലമായി. അപൂർവമായി മാത്രം സ്വകാര്യ കാറുകൾ നിരത്തിലുണ്ടായിരുന്നു. എന്നാൽ, ഇരുചക്രവാഹനങ്ങളിൽ യാത്രക്കാർ ഏറെയുണ്ടായി. ആലപ്പുഴ നഗരത്തിൽ ഹർത്താൽ ഏറെ ദുരിതത്തിലാക്കിയത് വിദേശ വിനോദസഞ്ചാരികളെയാണ്. ഹർത്താലാണെന്ന് അറിയാതെ നഗരത്തിൽ എത്തിയ വിദേശികൾക്ക് ദാഹമകറ്റാൻ പോലും അലയേണ്ടിവന്നു. ചില ഭാഗങ്ങളിൽ കടകൾ അടപ്പിക്കാൻ ഹർത്താലനുകൂലികൾ ബലപ്രയോഗം നടത്തി. കലക്ടറേറ്റിന് വടക്കുഭാഗെത്ത പാസ്പോർട്ട് ഒാഫിസ് അടപ്പിക്കാൻ ഡി.സി.സി നേതാക്കൾ അടക്കമുള്ള ഹർത്താൽ അനുകൂലികൾ പ്രകടനമായി എത്തിയത് ചെറിയതോതിൽ സംഘർഷത്തിന് വഴിവെച്ചു. കൂടുതൽ പൊലീസ് എത്തിയാണ് സമരക്കാരെ പിന്തിരിപ്പിച്ചത്. ചില സന്നദ്ധസംഘടന പ്രവർത്തകർ ഹർത്താലിൽ വലഞ്ഞവർക്ക് ആശ്വാസമേകാൻ എത്തിയത് ശ്രദ്ധേയമായി. ഹരിപ്പാട്ട് ഹർത്താലനുകൂലികൾ പ്രകടനം നടത്തി. യു.ഡി.എഫ് പ്രകടനത്തിനിടെ ദേശീയപാതയിൽ യൂനിയൻ ബാങ്കിന് സമീപം സ്വകാര്യ വാഹനങ്ങൾ സമരക്കാർ തടയാൻ ശ്രമിച്ചത് പൊലീസ് എതിർത്തത് വാക്കേറ്റത്തിനിടയാക്കി. നഗരത്തിൽ കടകൾ പൂർണമായും അടഞ്ഞുകിടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story