Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2017 2:09 PM GMT Updated On
date_range 2017-04-03T19:39:37+05:30‘സ്നേഹ’ഭൂമിയിലെ ജൈവകൃഷിയിൽ നൂറുമേനി വിളവ്
text_fieldsകറ്റാനം: സംഘശേഷിയുടെ കരുത്ത് മണ്ണിനോട് പടവെട്ടിയപ്പോൾ ‘സ്നേഹ’ഭൂമിയിലെ ജൈവകൃഷിയിൽനിന്ന് നൂറുമേനി വിളവ്. ഇലിപ്പക്കുളം സ്നേഹം കൾചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കൃഷിയിടം ഇറക്കിയത്. ഇലിപ്പക്കുളം മങ്ങാരത്തിനും തെക്കും വടക്കുമായി മൂന്ന് ഏക്കറിലാണ് കൃഷി. പാവൽ, പടവലം, ചീര, വെണ്ട, തക്കാളി, പയർ, കോവൽ, വഴുതന, ചേന, ചേമ്പ്, കാച്ചിൽ, മരച്ചീനി, വാഴ തുടങ്ങിയവയാണ് കൃഷി ചെയ്തത്. ജൈവകൃഷി വിജയിപ്പിച്ചതിലൂടെ ജില്ല കൃഷി വിജ്ഞാന കേന്ദ്രത്തിെൻറ വിത്തുൽപാദനകേന്ദ്രമായി മാറ്റി. ഇഞ്ചി, മഞ്ഞൾ, കുരുമുളക് എന്നിവയുടെ തൈകളാണ് ഉൽപാദിപ്പിക്കുന്നത്. ഒരുവർഷം മുമ്പാണ് സ്നേഹം പ്രവർത്തനം തുടങ്ങിയത്. നാടിെൻറ നഷ്ടമായ കാർഷികപാരമ്പര്യം വീണ്ടെടുക്കുകയാണ് ലക്ഷ്യം. മങ്ങാരം കുറ്റിശേരിൽ പുരയിടം പാട്ടത്തിനെടുത്ത് കൃഷിക്ക് കളമൊരുക്കി. ജൈവകൃഷിയിലൂടെ വിഷരഹിത പച്ചക്കറി ഉൽപാദിപ്പിച്ച് മാതൃക സൃഷ്ടിക്കാനും തീരുമാനിച്ചു. അംഗങ്ങൾ പുലർച്ചെ കൃഷിയിടത്തിൽ എത്തും. കൃഷിയിലൂടെ ലഭിക്കുന്ന ലാഭം ക്ഷേമപ്രവർത്തനങ്ങൾക്ക് െചലവഴിക്കും. കുറ്റിശേരി പുരയിടത്തിലെ കൃഷി വിജയമാണ് കൈതവന പുരയിടത്തിലെ ഒരു ഏക്കർ കൂടി പാട്ടത്തിന് എടുക്കാൻ കാരണമായതെന്ന് പ്രസിഡൻറ് എ.എം. ഹാഷിർ പറഞ്ഞു. റിയാസ് ഇല്ലിക്കുളം, ഇ.എസ്. ആനന്ദൻ, കെ. നിസാമുദ്ദീൻ, ഹരികുമാർ കുളഞ്ഞി, താഹ വെട്ടിക്കോേട്ടത്ത്, ബിജി എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്.
Next Story