Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപക്ഷാഘാതം പിടിപെട്ട്...

പക്ഷാഘാതം പിടിപെട്ട് ജയചന്ദ്രന്‍; കുടുംബം ദുരിതത്തില്‍

text_fields
bookmark_border
വടുതല: കയറിക്കിടക്കാന്‍ നാട്ടുകാര്‍ കെട്ടിക്കൊടുത്ത കുടിലിനുള്ളില്‍ ഗൃഹനാഥന്‍ തളര്‍ന്ന് കിടക്കുന്ന കാഴ്ച പെരുമ്പളം ദ്വീപ് നിവാസികളുടെ കണ്ണുകളെ ഈറനണിയിക്കുന്നു. ചിറ്റേഴത്ത് ജയചന്ദ്രനാണ് (47) പക്ഷാഘാതം ബാധിച്ച് തളര്‍ന്ന് കിടക്കുന്നത്. രോഗം ബാധിച്ചതോടെ ഒരു കുടുംബത്തിന്‍െറ ജീവിത മാര്‍ഗമാണ് ഇല്ലാതായത്. കുടുംബകാര്യങ്ങള്‍ നോക്കാനോ ജയചന്ദ്രന്‍െറ ചികിത്സക്ക് മരുന്ന് വാങ്ങാന്‍ പോലും പണമില്ലാതെ കുടുംബം ബുദ്ധിമുട്ടുന്നു. ജയചന്ദ്രന്‍ താമസിക്കുന്ന ഷെഡ് കാറ്റത്ത് വീഴുന്ന അവസ്ഥയിലാണ്. ഭര്‍ത്താവിന്‍െറ ശുശ്രൂഷ കാര്യങ്ങള്‍ ഉള്ളതിനാല്‍ ഭാര്യ നിര്‍മലക്ക് തൊഴിലുറപ്പ് ജോലികള്‍ക്ക് പോകാനും കഴിയുന്നില്ല. പ്ളസ് ടുവിനും ഏഴാം ക്ളാസിലും പഠിക്കുന്ന രണ്ട് മക്കളും ഇവര്‍ക്കുണ്ട്. ജയചന്ദ്രന്‍െറ ചികിത്സാ ചെലവുകള്‍ക്ക് എട്ട് ലക്ഷത്തോളം രൂപ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. കുടുംബത്തെ സഹായിക്കാന്‍ പഞ്ചായത്തംഗം ഗീതാ സന്തോഷിന്‍െറ നേതൃത്വത്തില്‍ കുടുംബസഹായ ഫണ്ട് രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story