Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2016 11:55 AM GMT Updated On
date_range 27 Sep 2016 11:55 AM GMTഅമ്പലപ്പുഴയും കായംകുളവും സമ്പൂര്‍ണ ശൗചാലയ മണ്ഡലങ്ങള്‍
text_fieldsbookmark_border
ആലപ്പുഴ: അമ്പലപ്പുഴയും കായംകുളവും സമ്പൂര്‍ണ ശൗചാലയ നിയമസഭാ മണ്ഡലങ്ങളായി മന്ത്രി ജി. സുധാകരന്‍ പ്രഖ്യാപിച്ചു. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. അമ്പലപ്പുഴ ബ്ളോക് പഞ്ചായത്ത് അങ്കണത്തില്‍ ചേര്‍ന്ന പ്രഖ്യാപന ചടങ്ങില്‍ പ്രസിഡന്‍റ് പ്രജിത്ത് കാരിക്കല്‍ അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുലാല്‍, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഫ്സത്ത്, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം. ഷീജ, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. സുവര്‍ണ, പുറക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് റഹ്മത്ത് എന്നിവര്‍ പങ്കെടുത്തു. കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ആറാട്ടുകുളം എന്‍.എസ്.എസ് ഹാളില്‍ സംഘടിപ്പിച്ച പ്രഖ്യാപന ചടങ്ങില്‍ അഡ്വ. യു. പ്രതിഭാഹരി എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുതുകുളം ബ്ളോക് പഞ്ചായത്തിലെ കണ്ടല്ലൂര്‍, ദേവികുളങ്ങര, പത്തിയൂര്‍, കൃഷ്ണപുരം, ഭരണിക്കാവ് ബ്ളോക് പഞ്ചായത്തിലെ ഭരണിക്കാവ്, മാവേലിക്കര ബ്ളോക് പഞ്ചായത്തിലെ ചെട്ടികുളങ്ങര എന്നീ ആറ് ഗ്രാമപഞ്ചായത്തുകളിലായി ആകെ 1004 ശൗചാലയങ്ങളാണ് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചത്. ആദ്യമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വെളിയിട വിസര്‍ജനമുക്ത ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ട കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്തും അതേപാത പിന്തുടര്‍ന്ന ദേവികുളങ്ങര പഞ്ചായത്തും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നതായി മന്ത്രി പറഞ്ഞു. മുതുകുളം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ബിബിന്‍ സി. ബാബു, മാവേലിക്കര ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സരസു സാറ മാത്യു, കണ്ടല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എ.വി. രഞ്ജിത്ത്, പത്തിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് വി. പ്രഭാകരന്‍, കൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്‍റ് ബി. വിജയമ്മ, ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്‍റ് സി. കൃഷ്ണമ്മ, ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. വി. വാസുദേവന്‍, കണ്ടല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശോഭ, മുതുകുളം ബ്ളോക് പഞ്ചായത്ത് അംഗം ഷൈമോള്‍ നന്ദകുമാര്‍, കണ്ടല്ലൂര്‍ പഞ്ചായത്ത് അംഗം രമ്യ, രാഷ്ട്രീയ കക്ഷി നേതാക്കളായ അഡ്വ. ഇ. സമീര്‍, പി. അരവിന്ദാക്ഷന്‍, ബി.ഡി.ഒ വി.ആര്‍. രാജീവ് എന്നിവര്‍ സംസാരിച്ചു.
Next Story