Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sep 2016 2:08 PM GMT Updated On
date_range 2016-09-26T19:38:12+05:30മരിച്ച കോണ്‍ഗ്രസിന്‍െറ ശരീരം തിന്നുന്ന വിഷപ്പുഴുക്കളാണ് ബി.ജെ.പി –മന്ത്രി ജി.സുധാകരന്‍
text_fieldsആലപ്പുഴ: മരിച്ചുകിടക്കുന്ന കോണ്‍ഗ്രസിന്‍െറ ശരീരം തിന്നുതീര്‍ക്കുന്ന വിഷപ്പുഴുക്കളാണ് ബി.ജെ.പിയെന്ന് മന്ത്രി ജി. സുധാകരന്‍. സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന്‍െറ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബി.ജെ.പിക്കാര്‍ തൊഴിലാളി സമൂഹത്തിന്‍െറ ശത്രുക്കളാണ്. അതിനെതിരെ കമ്യൂണിസ്റ്റ് പ്രസ്ഥാനം പൊരുതിക്കൊണ്ടിരിക്കും. ഗവണ്‍മെന്‍റിനെതിരെ ബി.ജെ.പിക്കും കോണ്‍ഗ്രസിനും അസഹിഷ്ണുതയാണ്. ബി.ജെ.പി കേരളത്തില്‍ വളരില്ല. ടെലിവിഷനില്‍ അമിത് ഷായുടെ ആ¤്രകാശം നിറഞ്ഞിരിക്കുകയാണ്. ശരീരചേഷ്ടകളും പ്രസംഗങ്ങളുംകൊണ്ട് സമ്മേളനവേദി മുഖരിതമായിരിക്കുന്നു. ഇത്തരം ചേഷ്ടകൊണ്ട് സംഗതി ശരിയായിവരുമെന്ന് ചില ആളുകളുടെ മനസ്സ് ചഞ്ചലപ്പെടുന്നുണ്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ ചഞ്ചലപ്പെടുന്നത് കോണ്‍ഗ്രസിലാണ്. അധികാരത്തിന്‍െറ മധുരം നുണയാതെ കോണ്‍ഗ്രസുകാര്‍ക്ക് ജീവിക്കാന്‍ കഴിയാത്തതാണ് ഇതിന് കാരണം. കേരളത്തില്‍ മികച്ച ഭരണമാണ് ഇടതുമുന്നണി കാഴ്ചവെക്കുന്നത്. പാവപ്പെട്ടവര്‍ക്കുവേണ്ടി എന്നും പ്രവര്‍ത്തിക്കാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സര്‍ക്കാര്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പ്, താറുമാറായ കേരളത്തിന്‍െറ ധനസ്ഥിതി മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ സി. നാസര്‍ സ്വാഗതം പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി സജി ചെയറിയാന്‍, കെ. പ്രസാദ്, കെ.കെ. അശോകന്‍ സി.എസ്. സുജാത തുടങ്ങിയവര്‍ പങ്കെടുത്തു. സമ്മേളനത്തിനു മുന്നോടിയായി സംഘടനയുടെ കരുത്തറിയിച്ച് നഗരത്തില്‍ ശക്തിപ്രകടനവും നടന്നു.
Next Story