Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2016 11:51 AM GMT Updated On
date_range 2016-09-24T17:21:41+05:30അരൂര്‍ ട്രെയിന്‍ ദുരന്തത്തിന് നാലുവയസ്സ്: അപകടത്തില്‍പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഇനിയും നഷ്ടപരിഹാരമില്ല
text_fieldsഅരൂര്‍: നാടിനെ നടുക്കിയ അരൂര്‍ ട്രെയിന്‍ ദുരന്തത്തിന് നാലുവയസ്സ്. അപകടത്തില്‍പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചില്ളെന്ന് പരാതി. റെയില്‍വേയും ഇന്‍ഷുറന്‍സ് കമ്പനിയും തമ്മിലെ തര്‍ക്കം പരിഹരിക്കാത്തതാണ് കാരണം. 2012സെപ്റ്റംബര്‍ 23നാണ് അരൂര്‍ വില്ളേജ് ഓഫിസ് റോഡിലെ ലെവല്‍ ക്രോസില്‍ പിഞ്ചുകുഞ്ഞടക്കം അഞ്ചുപേര്‍ മരിച്ചത്. തിരുനല്‍വേലി ഹാപ്പ എക്സ്പ്രസ് ട്രെയിന്‍ കാറിലിടിക്കുകയായിരുന്നു. ലെവല്‍ ക്രോസിന് പടിഞ്ഞാറുഭാഗത്ത് താമസിക്കുന്ന കളത്തില്‍ സോമന്‍െറ വീട്ടില്‍ വിവാഹനിശ്ചയചടങ്ങിനത്തെിയ ബന്ധുക്കളാണ് മരിച്ചത്. പൂച്ചാക്കല്‍ അഞ്ചുതൈക്കല്‍ ചെല്ലപ്പന്‍ (54), പെരുമ്പളം കൊച്ചുപറമ്പില്‍ നാരായണന്‍ (65), വൈപ്പിന്‍ എളങ്കുന്നപ്പുഴ അമ്മപറമ്പില്‍ കാര്‍ത്തികേയന്‍(68), അരൂര്‍ കളത്തില്‍ സോമന്‍െറ മകന്‍ സുരേഷ് (29), സുരേഷിന്‍െറ അയല്‍വീട്ടിലെ നെല്‍ഫിന്‍ (രണ്ടരവയസ്സ്) എന്നിവരാണ് മരിച്ചത്. വിവാഹനിശ്ചയചടങ്ങിനുശേഷം ബന്ധുക്കളെ ബസ് സ്റ്റോപ്പില്‍ വിടാനായി സുരേഷ് കാറുമായി പോകുമ്പോഴായിരുന്നു അപകടം. നാമമാത്ര നഷ്ടപരിഹാരമാണ് മരിച്ചവരുടെ ആശ്രിതര്‍ക്ക് ലഭിച്ചത്. ഇന്‍ഷുറന്‍സ് കമ്പിനിയും റയില്‍വേയും തമ്മിലുള്ള കേസ് ഇപ്പോഴും നിലനില്‍ക്കുകയാണ്. ഈ ദുരന്തത്തിനുശേഷമാണ് എറണാകുളം-ആലപ്പുഴ പാതയിലെ ആളില്ലാ ക്രോസില്‍ ഗേറ്റ് സ്ഥാപിച്ച് കാവല്‍ക്കാരെ നിയമിക്കാന്‍ റെയില്‍വേ തയാറായത്.
Next Story