Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2016 11:51 AM GMT Updated On
date_range 24 Sep 2016 11:51 AM GMTറോഡ് നന്നാക്കുമെന്ന ഉറപ്പ് പാലിച്ചില്ല; നിവേദനവുമായി വിദ്യാര്‍ഥി
text_fieldsbookmark_border
വടുതല: സ്കൂള്‍ റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയിട്ടും രക്ഷയില്ളെന്ന് കണ്ട നാലാം ക്ളാസ് വിദ്യാര്‍ഥി ജനപ്രതിനിധികള്‍ക്ക് നിവേദനം നല്കി. നദ്വത്തുല് ഇസ്ലാം ഇംഗ്ളീഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് റിസ്വാനാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, തൈക്കാട്ടുശേരി ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ശെല്‍വരാജ് എന്നിവര്‍ക്ക് നിവേദനം നല്‍കിയത്. സ്കൂളിനും യതീംഖാനക്കും മുന്നിലൂടെ പോകുന്ന നദ്വത്ത് നഗര്‍-താമരച്ചാല്കരി റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത്. റോഡ് തകര്‍ന്നിട്ട് മാസങ്ങളായി. മാസങ്ങള്‍ക്കുമുമ്പ് റിസ്വാനും കൂട്ടുകാര്‍ക്കും റോഡിലെ കുഴികളില്‍ വീണ് പരിക്കേറ്റിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിയും നാട്ടുകാരും ചേര്‍ന്ന് കുത്തിയിരിപ്പ് സമരം നടത്തുകയും റോഡ് നന്നാക്കാമെന്ന അധികൃതരുടെ ഉറപ്പില്‍ സമരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ നടപടി ഇല്ലാത്തതിനാലാണ് വീണ്ടും പരാതി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story