Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sep 2016 2:17 PM GMT Updated On
date_range 19 Sep 2016 2:17 PM GMTപാനൂരില്‍ ഓണം-ഈദ് സൗഹൃദ സംഗമം
text_fieldsbookmark_border
പല്ലന: സാഹോദര്യത്തെ ഉയര്‍ത്തി സൗഹൃദത്തെ പുതുക്കി ഓണം-ഈദ് സംഗമം നടന്നു. ജമാഅത്തെ ഇസ്ലാമി പാനൂര്‍ യൂനിറ്റിന്‍െറ നേതൃത്വത്തില്‍ പാനൂര്‍ അക്ഷര നികേതനില്‍ ഞായറാഴ്ച വൈകുന്നേരമാണ് സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചത്. മതങ്ങള്‍ തമ്മിലുള്ള സാംസ്കാരിക കൈമാറ്റത്തിനും വ്യക്തികള്‍ തമ്മിലുള്ള മാനസിക അടുപ്പത്തിനും ഇത്തരം ചടങ്ങുകള്‍ സഹായിക്കുമെന്ന് സദസ്സില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് അമ്മിണി ഉദ്ഘാടനം ചെയ്തു. മീഡിയ വണ്‍ ആലപ്പുഴ ബ്യൂറോ ചീഫ് യു. ഷൈജു മുഖ്യപ്രഭാഷണം നടത്തി. സെമീര്‍ കുറ്റിക്കാട് അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്ത് മെംബര്‍ ഒ.എം. ഷരീഫ്, വാര്‍ഡ് അംഗങ്ങളായ ഹാരിസ് അണ്ടോളില്‍, ഷാജഹാന്‍, ആബിദ ഹസന്‍, ഷീജ മുഹമ്മദ്, റിട്ട. എസ്.ഐ രാധാകൃഷ്ണന്‍, വിനോദ്കുമാര്‍ പാണ്ടവത്ത്, പല്ലന മുരളി, ബാലന്‍ കുമാരകോടി, സജിത്ത് പാനൂര്‍, പ്രിയന്‍ തൃക്കുന്നപ്പുഴ, എസ്.കെ.എസ്.എസ്.എഫ് ഭാരവാഹി നവാസ് എച്ച്. പാനൂര്‍, പ്രസന്നന്‍ തൃക്കുന്നപ്പുഴ, ഷഹീര്‍ പാനൂര്‍, യു. റസാഖ് എന്നിവര്‍ സംസാരിച്ചു.
Next Story