Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപൈങ്ങാത്തോട്...

പൈങ്ങാത്തോട് മാലിന്യവാഹിനി; രോഗഭീതിയില്‍ പ്രദേശവാസികള്‍

text_fields
bookmark_border
വടുതല: അരൂക്കുറ്റി പഞ്ചായത്ത് ഒമ്പത്, 10 വാര്‍ഡുകള്‍ അതിരിടുന്ന നദുവത്ത് നഗര്‍ പൈങ്ങാത്തോട് മാലിന്യക്കൂമ്പാരമായിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിട്ടു. ദുര്‍ഗന്ധവും രോഗഭീതിയുമായിട്ടും വൃത്തിയാക്കാന്‍ നടപടിയില്ല. മത്സ്യ-മാംസ അവശിഷ്ടം, അറവ് മാലിന്യം, ശുചിമുറി മാലിന്യം തുടങ്ങിയ തോട്ടിലേക്ക് ഒഴുക്കുകയാണ്. മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ രാത്രി വാഹനങ്ങളില്‍ മാലിന്യമത്തെിച്ച് ഇവിടെ തള്ളുന്നു. തോടിന്‍െറ നീരൊഴുക്ക് തടസ്സപ്പെട്ടതിനാല്‍ മാലിന്യം ഓരോ സ്ഥലങ്ങളില്‍ കെട്ടിക്കിടക്കുകയാണ്. തോടിന്‍െറ ഇരുകരകളിലായി 100ല്‍പരം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവരില്‍ പലര്‍ക്കും ഛര്‍ദി ഉള്‍പ്പെടെയുള്ള അസുഖങ്ങളും തൊലിപ്പുറമെയുള്ള അസുഖങ്ങളും കണ്ടുതുടങ്ങി. വീടുകളില്‍ ഭക്ഷണം പാചകം ചെയ്യാനോ കഴിക്കാനോ പറ്റാത്ത അവസ്ഥയാണ്. വീടുകളിലെ കുടിവെള്ള സ്രോതസ്സും മലിനമാകുകയാണ്. തോടിന്‍െറ അവസ്ഥ സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ പഞ്ചായത്ത്-ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ളെന്ന് നാട്ടുകാര്‍ പറഞ്ഞു. രാത്രിയിലത്തെുന്ന മാലിന്യ വാഹനങ്ങള്‍ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയെങ്കിലും അവര്‍ക്ക് താക്കീത് നല്‍കി വിട്ടയച്ചെന്നും ഇതിനാല്‍ പിന്നീട് മാലിന്യം തള്ളുന്നത് പതിവാക്കിയെന്നും ആരോപണമുണ്ട്. തോട് വൃത്തിയാക്കാന്‍ ഉടന്‍ നടപടി സ്വീകരിച്ചില്ളെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന് പ്രദേശവാസികളും വിവിധ സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS
Next Story