Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2016 12:01 PM GMT Updated On
date_range 17 Sep 2016 12:01 PM GMTമോഷണം പതിവാകുന്നു; ഉറക്കം നഷ്ടപ്പെട്ട് നാട്ടുകാര്‍
text_fieldsbookmark_border
വടുതല: പാണാവള്ളിയിലും അരൂക്കുറ്റിയിലും മോഷണം പതിവാകുമ്പോഴും പൊലീസ് നിഷ്ക്രിയമെന്ന് ആക്ഷേപം. അടുത്തിടെ നടന്ന മിക്ക മോഷണക്കേസുകളിലും പ്രതികളെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. മോഷണം തടയുന്നതിനും ഫലപ്രദമായ നടപടിയില്ലാത്തതിനാല്‍ ജനങ്ങളുടെ ഉറക്കം നഷ്ടപ്പെടുകയാണ്. തൃച്ചാറ്റുകുളത്ത് വിമുക്തഭടന്‍ അജയകുമാറിന്‍െറ വീട്ടില്‍നിന്ന് അഞ്ചുപവന്‍ സ്വര്‍ണവും 20,000 രൂപയും കവര്‍ന്നതാണ് ഒടുവിലത്തെ സംഭവം. നഗരത്തിലും സമീപമേഖലകളിലും മോഷ്ടാക്കള്‍ വിലസുമ്പോഴും പൊലീസിന്‍െറ പ്രധാന ശ്രദ്ധ പെറ്റിക്കേസുകളില്‍ മാത്രമാണ്. മുമ്പ് നടന്ന മോഷണക്കേസുകളിലെല്ലാം അന്വേഷണം ഊര്‍ജിതമാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നുമാണ് പൊലീസ് അവകാശപ്പെടുന്നത്. എന്നാല്‍, പ്രതികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ളെന്നാണ് വിവരം. കുറെ പൊലീസുകാര്‍ ഓണത്തിന് അവധിയില്‍ പ്രവേശിച്ചതും അന്വേഷണത്തിന് തടസ്സമായി മാറിയിരിക്കുകയാണ്. താലൂക്കിന്‍െറ മുക്കും മൂലയും അരിച്ചുപെറുക്കി പട്രോളിങ് നടത്തുന്നുണ്ടെന്ന് പൊലീസ് അവകാശപ്പെടുന്നതിനിടെയാണ് വന്‍ കവര്‍ച്ചകള്‍ നടക്കുന്നത്. കുറച്ചുനാള്‍ മുമ്പ് അരൂക്കുറ്റി കൊമ്പനാമുറി മുണ്ടന്‍തുരുത്തില്‍ എം.എം. അബ്ദുല്‍ റഷീദിന്‍െറ വീട് കുത്തിത്തുറന്ന് പതിനെട്ടര പവന്‍ സ്വര്‍ണവും എ.ടി.എം കാര്‍ഡും മോഷ്ടിച്ചിരുന്നു. സമീപവാസികളുടെയും അരൂക്കുറ്റിയില്‍ ജോലിക്ക് വരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി എന്നല്ലാതെ അന്വേഷണത്തില്‍ പുരോഗതി ഉണ്ടായില്ളെന്ന് നാട്ടുകാര്‍ പറയുന്നു. വീട്ടിലെ താമസക്കാര്‍ യാത്രക്കും മറ്റുമായി വീട് അടച്ച് പോകുമ്പോഴാണ് മോഷണങ്ങള്‍ കൂടുതലും നടക്കുന്നത്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചും വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും മോഷണങ്ങള്‍ വ്യാപകമാണ്. പൊലീസിന്‍െറ പട്രോളിങ് പേരിനുമാത്രമായതാണ് മോഷണം തുടര്‍ക്കഥയാകാന്‍ കാരണമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
Next Story