Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമദ്യലഹരിയില്‍...

മദ്യലഹരിയില്‍ കുട്ടിഡ്രൈവര്‍ മോഷ്ടിച്ച ആംബുലന്‍സുമായി നഗരം ചുറ്റി

text_fields
bookmark_border
ചെങ്ങന്നൂര്‍: മദ്യലഹരിയില്‍ മോഷ്ടിച്ച ആംബുലന്‍സുമായി ലൈറ്റും സൈറനും മുഴക്കി നഗരത്തിലൂടെ അമിതവേഗത്തില്‍ പാഞ്ഞത് ഭീതി പരത്തി. മതിലുകളിലും എതിരെ വന്ന നിരവധി വാഹനങ്ങളിലും ഇടിച്ചിട്ടും നിര്‍ത്താതെ പോയ വാഹനം കീഴ്ചേരിമേല്‍ ശാസ്താംകുളങ്ങര ഭാഗത്തുവെച്ച് നാട്ടുകാര്‍ തടഞ്ഞ് കുട്ടി ഡ്രൈവറെ ചെങ്ങന്നൂര്‍ പൊലീസിന് കൈമാറി. തിട്ടമേല്‍ പാണ്ടവന്‍പാറ കല്ലുവരമ്പ് ഭാഗത്ത് താമസിക്കുന്ന 17കാരന്‍ തന്‍െറ വീടിന്‍െറ സമീപത്തുള്ള വാടകവീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സുമായാണ് കഴിഞ്ഞദിവസം രാത്രി 10 മണിയോടെ നാടുചുറ്റിയത്. ഒരുമണിക്കൂറോളം ഇത് തുടര്‍ന്നു. സമീപത്തെ പ്രവാസി മലയാളിയുടേതായിരുന്നു ആംബുലന്‍സ്. ആംബുലന്‍സിന്‍െറ താക്കോല്‍ സ്ഥിരമായി സൂക്ഷിക്കുന്ന സ്ഥലം മനസ്സിലാക്കിയാണ് 17കാരന്‍ താക്കോല്‍ കൈക്കലാക്കിയത്. ആംബുലന്‍സ് കൊണ്ടുപോയി പല അപകടങ്ങള്‍ ഉണ്ടാക്കി. കേടുപാട് സംഭവിച്ചു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പൊലീസ് താക്കീത് നല്‍കി വിട്ടയച്ചു. മുമ്പും ഇത്തരം സംഭവങ്ങള്‍ ഇയാളില്‍നിന്ന് ഉണ്ടായിട്ടുണ്ട്. എന്നാല്‍, കേടുപാടുകള്‍ക്കുള്ള നഷ്ടപരിഹാരം ലഭിക്കാതെ സ്റ്റേഷനില്‍നിന്നും ആംബുലന്‍സ് കൊണ്ടുപോകില്ളെന്ന നിലപാടിലാണ് ഉടമ.
Show Full Article
TAGS:LOCAL NEWS 
Next Story