Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightലേഖ നമ്പൂതിരിക്ക്...

ലേഖ നമ്പൂതിരിക്ക് ചികിത്സാ സഹായം മന്ത്രി സുധാകരന്‍ കൈമാറി

text_fields
bookmark_border
ആലപ്പുഴ: അപരിചിതനായ യുവാവിന് വൃക്ക നല്‍കിയ ലേഖ നമ്പൂതിരിക്ക് ചികിത്സാ ധനസഹായം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ കൈമാറി. ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് അശ്വതി ഭവനത്തില്‍ എത്തിയാണ് സര്‍ക്കാര്‍ അനുവദിച്ച മൂന്നുലക്ഷം രൂപ ലേഖക്ക് നല്‍കിയത്. വൃക്കകളിലൊന്ന് യുവാവിന് നല്‍കിയ ലേഖ നമ്പൂതിരിയുടെ ഉദാരമനസ്കത സമൂഹശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പിന്നീട് രോഗബാധിതയായ ലേഖക്ക് പരസഹായം കൂടാതെ നടക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. വിദഗ്ധ ചികിത്സക്ക് വലിയ തുകയായി. പലരുടെയും സഹായം അതിനുണ്ടായി. കഴിഞ്ഞ ജൂണ്‍ 10ന് ശസ്ത്രക്രിയ നടത്തിയതോടെയാണ് നടക്കാനായത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിന് മുഖ്യമന്ത്രിയുടെ സഹായമായാണ് തുക അനുവദിച്ചത്. അഡ്വ. യു. പ്രതിഭാഹരി എം.എല്‍.എ, എ.ഡി.എം എം.കെ. കബീര്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. രഘുപ്രസാദ്, പഞ്ചായത്ത് പ്രസിഡന്‍റ് സി. കൃഷ്ണമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story