Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവായനശാലയില്‍ അക്രമം; ...

വായനശാലയില്‍ അക്രമം; അഞ്ചുപേര്‍ പിടിയില്‍

text_fields
bookmark_border
ചേര്‍ത്തല: നഗരത്തിലെ ആഹ്വാനം വായനശാലയില്‍ അക്രമം നടത്തിയ കേസില്‍ അഞ്ചുപേരെ പൊലീസ് പിടികൂടി. നഗരസഭ 33ാം വാര്‍ഡില്‍ ചമ്പക്കുളത്ത് വീട്ടില്‍ ഷാരോണ്‍ (19), 27ാം വാര്‍ഡില്‍ നികര്‍ത്തില്‍ നന്ദുകൃഷ്ണന്‍ (25), കോലോത്തുവെളി സജീവ് (25), നികര്‍ത്തില്‍ അഖില്‍ (25), 22ാം വാര്‍ഡില്‍ തറയില്‍ തെക്കേവെളി വിഷ്ണു (19) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ എട്ടിന് പുലര്‍ച്ചെ മൂന്നോടെയാണ് ബൈക്കുകളിലത്തെിയ സംഘം ആക്രമണം നടത്തിയത്. ഭിത്തിയില്‍ എഴുതിയ വായനശാലയുടെ പേര് മായ്ക്കുകയും ഭിത്തിയില്‍ ആര്‍.എസ്.എസ്, ബി.ജെ.പി, വി.എച്ച്.പി തുടങ്ങിയ പേരുകള്‍ എഴുതുകയും ചെയ്തു. വായനശാല അങ്കണത്തിലെ ഇരിപ്പിടങ്ങളിലും വികൃതമാക്കി. വായനശാലയില്‍ നടത്തിയ അക്രമത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. സമീപവാസികള്‍ നല്‍കിയ സൂചന കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
Show Full Article
TAGS:LOCAL NEWS 
Next Story