Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിദ്യാഭ്യാസ...

വിദ്യാഭ്യാസ വായ്പയെടുക്കുന്നവരെ ബാങ്കുകള്‍ പീഡിപ്പിക്കരുത് –രമേശ് ചെന്നിത്തല

text_fields
bookmark_border
ചാരുംമൂട്: വിദ്യാഭ്യാസ വായ്പയെടുക്കുന്നവരെ ബാങ്കുകാര്‍ അനാവശ്യമായി പീഡിക്കുന്നുത് ശരിയല്ളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മകളുടെ പഠനത്തിനെടുത്ത വായ്പക്ക് ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ജീവനൊടുക്കിയ കണ്ണനാകുഴി മൂലംകുഴിയില്‍ കൃഷ്ണന്‍കുട്ടിയുടെ വീട്ടിലത്തെിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ബാങ്കുകളുടെ ഇത്തരം നടപടികളില്‍ സര്‍ക്കാര്‍ ഇടപെടണം. വിദ്യാഭ്യാസ വായ്പക്ക് ആവശ്യമായ സാവകാശം നല്‍കണം. അല്ലാതെ ബാങ്കുകാര്‍ കാട്ടുന്ന ഗുരുതരമായ തെറ്റ് അംഗീകരിക്കാന്‍ കഴിയില്ല. ബാങ്കുകാരുടെ ഇത്തരം പീഡനം കേരളത്തിലാകമാനമുള്ളതായി അദ്ദേഹം പറഞ്ഞു. കൃഷ്ണന്‍കുട്ടിയുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടും. കൃഷ്ണന്‍കുട്ടിയുടെ വായ്പ എഴുതിത്തള്ളുമെന്ന് എസ്.ബി.ടി ജനറല്‍ മാനേജര്‍ സമ്മതിച്ചതായും ചെന്നിത്തല പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story