Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2016 12:27 PM GMT Updated On
date_range 2016-10-27T17:57:31+05:30നൂറോളം താറാവുകളെ തീയിട്ട് നശിപ്പിച്ചു
text_fieldsഅമ്പലപ്പുഴ: ഒരുവിഭാഗം കര്‍ഷകരുടെ എതിര്‍പ്പ് മറികടന്ന് തകഴി കുന്നുമ്മയില്‍ ചത്ത താറാവുകളെ കൂട്ടമായി തീയിട്ട് നശിപ്പിച്ചു. നൂറോളം താറാവുകളെയാണ് കൊല്ലനാട് പാടത്ത് ബുധനാഴ്ച ഉച്ചയോടെ തീയിട്ടത്. രണ്ടുദിവസമായി പാടവരമ്പത്ത് നൂറുകണക്കിന് ചത്ത താറാവുകളെ കൂട്ടിയിട്ടിരുന്നു. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗ തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലാണ് താറാവുകളെ തീയിട്ടത്. എന്നാല്‍, ഒരുവിഭാഗം താറാവുകര്‍ഷകര്‍ ഇതിനെതിരെ രംഗത്തുവന്നത് സംഘര്‍ഷത്തിനിടയാക്കി. ചത്ത താറാവുകളെ തീയിട്ട് നശിപ്പിച്ചാല്‍ മതിയെന്ന് ഒരുവിഭാഗം കര്‍ഷകര്‍ പറഞ്ഞപ്പോള്‍ അസുഖം ബാധിച്ച താറാവുകളെയും കൊല്ലാമെന്ന് മറ്റൊരു വിഭാഗം പറഞ്ഞു. അസുഖം ബാധിച്ചവയെ മറ്റുപാടശേഖരത്ത് കൊണ്ടുപോകാനോ വില്‍ക്കാനോ കഴിയില്ളെന്നും അതിനാല്‍ കൊന്ന് കുഴിച്ചുമൂടണമെന്നുമാണ് ചില കര്‍ഷകര്‍ ആവശ്യപ്പെട്ടത്. തര്‍ക്കം മുറുകിയതോടെ പ്രതിരോധപ്രവര്‍ത്തനം ആരംഭിക്കാന്‍ താമസം നേരിട്ടു. തകഴി പഞ്ചായത്ത് പ്രസിഡന്‍റ് അംബിക ഷിബു, ജനപ്രതിനിധികള്‍, റവന്യൂ-മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തത്തെി. ഒടുവില്‍ ഉച്ചയോടെ കലക്ടറുടെ നിര്‍ദേശപ്രകാരം ചത്ത താറാവുകളെ തീയിട്ട് നശിപ്പിക്കുകയായിരുന്നു. വിറക്, ഡീസല്‍, പഞ്ചസാര എന്നിവ ഉപയോഗിച്ചാണ് തീയിട്ടത്. ചത്ത താറാവുകളുടെ കണക്കെടുത്തതിന് ശേഷമാണ് തീയിട്ടത്.
Next Story