Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകുത്തിയതോട്, തുറവൂര്‍ ...

കുത്തിയതോട്, തുറവൂര്‍ മേഖലയില്‍ വ്യാപകമോഷണം

text_fields
bookmark_border
തുറവൂര്‍: കുത്തിയതോട്, തുറവൂര്‍ മേഖലയില്‍ മോഷണം വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ആറ് വീടുകളില്‍ മോഷണവും രണ്ട് വീടുകളില്‍ ശ്രമവും നടന്നു. തുറവൂര്‍ പാട്ടുകുളങ്ങര ചന്ദ്രബോസിന്‍െറ (സോമന്‍) വീട്ടില്‍നിന്ന് 12.5 പവന്‍െറ ആഭരണങ്ങളും 800 രൂപയും തിരുമലഭാഗം മുത്തുപറമ്പില്‍ തിലകന്‍െറ വീട്ടില്‍നിന്ന് 6000 രൂപയും തുറവൂര്‍ താമരച്ചിറ സെയ്ബുദ്ദീന്‍െറ വീട്ടില്‍നിന്ന് 200 രൂപയും തുറവൂര്‍ നികര്‍ത്തില്‍ നിസാര്‍ അമീറിന്‍െറ വീട്ടില്‍നിന്ന് 500 രൂപയും തുറവൂര്‍ തെരുവില്‍ ബാബുവിന്‍െറ വീട്ടില്‍നിന്ന് 5000 രൂപയും തുറവൂര്‍ കാദറിയ മന്‍സിലില്‍ ഷിജാസിന്‍െറ വീട്ടില്‍നിന്ന് 3000 രൂപയും മോഷണം പോയി. തുറവൂര്‍ ഗിരിജ നിലയത്തില്‍ ശോഭനയുടെ വീട്ടിലും തഴുപ്പ് സ്വദേശിയുടെ വീട്ടിലുമാണ് മോഷണശ്രമം. അടുക്കള വാതില്‍ തകര്‍ത്താണ് പല വീടുകളിലും മോഷണം നടന്നത്. പുലര്‍ച്ചെ 12നും മൂന്നിനുമിടയിലാണ് മോഷണം നടക്കുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു. രണ്ടാഴ്ച മുമ്പ് കുത്തിയതോട്ടില്‍ മൂന്ന് വീടുകളില്‍ മോഷണവും രണ്ട് വീടുകളില്‍ മോഷണശ്രമവും നടന്നിരുന്നു. മോഷണത്തെതുടര്‍ന്ന് നാട്ടുകാര്‍ ഭയപ്പാടിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story