Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാണാക്കാഴ്ചകളിലേക്ക് ...

കാണാക്കാഴ്ചകളിലേക്ക് കണ്ണുതുറന്ന് ‘നേത്രം’

text_fields
bookmark_border
ചെങ്ങന്നൂര്‍: കാണാക്കാഴ്ചകളിലേക്ക് കണ്ണുതുറന്ന കുട്ടികളുടെ സിനിമം ‘നേത്രം’ ശ്രദ്ധേയമായി. ചെങ്ങന്നൂര്‍ സ്വദേശിയും വിദ്യാര്‍ഥിയുമായ സ്വാതിനാഥ് കഥയെഴുതി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമായ നേത്രത്തിന്‍െറ പ്രദര്‍ശനം സംവിധായകന്‍ എം.ബി. പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. ഇതിനായി അറിവും കഴിവും വിനിയോഗിച്ചവര്‍ നാളെയുടെ വാഗ്ദാനങ്ങളെന്നും പത്മകുമാര്‍ പറഞ്ഞു. ബ്ളഡ്ലൈന്‍ പ്രൊഡക്ഷന്‍ എന്ന വിദ്യാര്‍ഥി കൂട്ടായ്മയാണ് ചിത്രം നിര്‍മിച്ചത്. സംഗീത സംവിധായകന്‍ ഗിരീഷ് സൂര്യനാരായണനാണ് സംഗീതം നല്‍കിയത്. സംവിധായകന്‍െറ സഹപാഠികളും വിദ്യാര്‍ഥികളുമായ അനന്തു ചന്ദ്രസാബു, ഗോപീകൃഷ്ണന്‍ തുടങ്ങിയവര്‍ അണിയറ ശില്‍പികളാണ്. ചെങ്ങന്നൂരിലാണ് സ്വിച്ച്ഓണ്‍ കര്‍മവും ആദ്യ പ്രദര്‍ശനവും ഒരുക്കിയിരുന്നത്. മായ നായര്‍, തോമസ് കുതിരവട്ടം, ശോഭന ജോര്‍ജ്, ഒ.എസ്. ഉണ്ണികൃഷ്ണന്‍, എം.വി. ഗോപകുമാര്‍, എബി കുര്യാക്കോസ്, ജോണ്‍ മുളങ്കാട്ടില്‍, പി.സി. വിഷ്ണുനാഥ് എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story