Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2016 12:57 PM GMT Updated On
date_range 2016-11-24T18:27:06+05:30ജില്ല പൊലീസ് നടപ്പാക്കുന്ന ലഹരിമുക്ത പദ്ധതിക്ക് തുടക്കം
text_fieldsആലപ്പുഴ: വിദ്യാലയങ്ങളെ പൂര്‍ണമായും ലഹരി മുക്തമാക്കാന്‍ ലക്ഷ്യമിട്ട് ജില്ല പൊലീസ് നടപ്പാക്കുന്ന ‘നേര്‍വഴി’ പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടമെന്ന നിലയില്‍ ജില്ലയിലെ ഓരോ പൊലീസ് സബ് ഡിവിഷന്‍െറ കീഴിലും രണ്ട് സ്കൂളുകള്‍ വീതം തെരഞ്ഞെടുത്ത് വിവിധ ബോധവത്കരണ പരിപാടികളും മദ്യ-മയക്കുമരുന്ന് മാഫിയക്ക് എതിരായുള്ള പ്രവര്‍ത്തനങ്ങളും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയോടെ നടത്താനാണ് ഉദ്ദേശിച്ചിട്ടുള്ളത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ എസ്.ഡി.വി സെന്‍റിനറി ഹാളില്‍ ജില്ല പൊലീസ് മേധാവി എ. അക്ബര്‍ നിര്‍വഹിച്ചു. ആലപ്പുഴ ഡിവൈ.എസ്.പി എം.ഇ. ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. ആലപ്പുഴ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി. അശോകന്‍, കാര്‍മല്‍ അക്കാദമി എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് റോസമ്മ സ്കറിയ, എസ്.ഡി.വി ബോയ്സ് ഹെഡ്മിസ്ട്രസ് വത്സലകുമാരി, നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി മുഹമ്മദ് റാവുത്തര്‍, അഡ്മിനിസ്ട്രേഷന്‍ ഡിവൈ.എസ്.പി കെ. സുഭാഷ്, എ.ആര്‍ ക്യാമ്പ് അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് പി.കെ. ഗോപാലന്‍ ആചാരി എന്നിവര്‍ സംസാരിച്ചു. എസ്.ഡി.വി എച്ച്.എസ് പ്രിന്‍സിപ്പല്‍ എ.പി. നന്ദിനിക്കുട്ടി സ്വാഗതം പറഞ്ഞു. ആലപ്പുഴ സബ് ഡിവിഷനില്‍ എസ്.ഡി.വി ബോയ്സ് ഹൈസ്കൂള്‍, കാര്‍മല്‍ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. പരിപാടി ആരംഭിച്ച് മൂന്നുമാസത്തിനുള്ളില്‍തന്നെ വിദ്യാലയങ്ങളെയും പരിസരത്തെയും സമ്പൂര്‍ണമായി ലഹരിമുക്തമാക്കി മാറ്റുകയാണ് പദ്ധതി ലക്ഷ്യം.
Next Story