Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2016 5:10 PM IST Updated On
date_range 23 May 2016 5:10 PM ISTപൊലീസ് നടപടി ഫലപ്രദമാകുന്നില്ല; ഹൗസ്ബോട്ട് മേഖലയില്‍ സംഘര്‍ഷം പതിവ്
text_fieldsbookmark_border
ആലപ്പുഴ: ഹൗസ്ബോട്ട് ബിസിനസിന്‍െറ കേന്ദ്രമായ പുന്നമടയില്‍ സംഘര്‍ഷം പതിവായി. പ്രദേശത്തെ പൊലീസ് ഇടപെടല്‍ ഫലപ്രദമാകാത്തതാണ് അക്രമസംഭവങ്ങള്‍ അധികരിക്കാന്‍ ഇടയാക്കിയിരിക്കുന്നത്. ഇതുമൂലം ജില്ലയുടെ പ്രതീക്ഷയായ വിനോദസഞ്ചാര മേഖല കടുത്ത ഭീഷണിയാണ് നേരിടുന്നത്. പുന്നമടയില്‍ ഗൈഡുകള്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരാണ് മേഖലക്കാകെ ഭീഷണിയായിരിക്കുന്നത്. കോടികള്‍ മുടക്കി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹൗസ്ബോട്ട് ഉടമകളെക്കാള്‍ വലിയ വരുമാനമാണ് മുതല്‍മുടക്കില്ലാതെ ഇടനിലക്കാര്‍ നേടുന്നത്. പണിയെടുക്കാതെ ലഭിക്കുന്ന ഈ പണമാണ് ഇടനിലക്കാരുടെ അഴിഞ്ഞാട്ടത്തിനും അവസരമൊരുക്കുന്നത്. പലപ്പോഴും ഇവരുടെ ഭീഷണിമൂലം വിനോദസഞ്ചാരികള്‍ക്ക് സമാധാനമായി ഈ മേഖലയില്‍ എത്താന്‍ കഴിയാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്. സഞ്ചാരികളെ തടഞ്ഞുനിര്‍ത്തി നിര്‍ബന്ധിച്ച് അവര്‍ പറയുന്ന പണം നല്‍കി ഹൗസ്ബോട്ടുകളില്‍ യാത്രചെയ്യേണ്ട അവസ്ഥ ഉണ്ടാകുന്നു. വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നത് പതിവാണ്. ഗൈഡുകളെന്ന ഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന പലരും മയക്കുമരുന്നിന്‍െറയും മറ്റ് ലഹരിവസ്തുക്കളുടെയും വില്‍പനക്കാരുമാണ്. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ത്രീകളെ എത്തിച്ചുകൊടുക്കുന്ന സംഘങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സംഘങ്ങള്‍ തമ്മിലെ തര്‍ക്കവും പലപ്പോഴും ഏറ്റുമുട്ടലിന് വഴിവെക്കുന്നു. ഏജന്‍റുമാര്‍ ഭീഷണിപ്പെടുത്തി സഞ്ചാരികളില്‍നിന്ന് വലിയ തുക ഈടാക്കുമെങ്കിലും ഇതിനനുസരണമായി ഹൗസ്ബോട്ടുകളില്‍ ഭക്ഷണവും മറ്റ് സേവനങ്ങളും ലഭിക്കാതെ വരുന്നതും പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. സഞ്ചാരികളില്‍നിന്ന് ഇടനിലക്കാര്‍ വിലപേശി ഈടാക്കുന്ന പണത്തിന്‍െറ നല്ലപങ്കും ഇവര്‍ കൈക്കലാക്കുന്നതുമൂലമാണ് നിലവാരമുള്ള സേവനവും ഭക്ഷണവും നല്‍കാന്‍ കഴിയാതെ വരുന്നത്. ഇടനിലക്കാരുടെ വാക്ക് വിശ്വസിച്ച സഞ്ചാരികള്‍ പറഞ്ഞ സേവനം ലഭിക്കാതെ വരുമ്പോള്‍ ഹൗസ്ബോട്ടിലെ ജീവനക്കാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നു. ഇത്തരം കബളിപ്പിക്കലിന്‍െറ കഥകള്‍ സാമൂഹികമാധ്യമങ്ങളില്‍ വിദേശരാജ്യങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നത് ആലപ്പുഴയുടെ ഹൗസ്ബോട്ട് മേഖലക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നത്. പുന്നമടയിലും പരിസരങ്ങളിലും പ്രവര്‍ത്തിക്കുന്ന ഇടനിലക്കാര്‍ക്ക് പരിശീലനവും മറ്റും നല്‍കി ഇവരെ അംഗീകൃത ഗൈഡുകളാക്കി മാറ്റാന്‍ ഡി.ടി.പി.സി നടപടി സ്വീകരിച്ചിരുന്നു. ക്ളാസില്‍ പങ്കെടുക്കുകയും തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റുകയും ചെയ്തെങ്കിലും ഇതില്‍ നല്ലപങ്കും അവരുടെ പഴയ പ്രവര്‍ത്തനരീതി മാറ്റാന്‍ തയാറായിട്ടില്ളെന്നാണ് അടുത്തകാലത്ത് ഉണ്ടായ നിരവധി സംഭവങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. ചില തൊഴിലാളി സംഘടനകളുടെ നിലപാടുകളും ഇത്തരക്കാര്‍ക്ക് സഹായകമാകുന്നു. പ്രദേശത്ത് നിരന്തരം പൊലീസ് പട്രോളിങ് നടക്കുന്നുണ്ടെങ്കിലും പൊലീസിന്‍െറ സാന്നിധ്യത്തെയും അവഗണിച്ചാണ് ഇടനിലക്കാരുടെ സംഘടിത വിളയാട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story