Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജപ്പാന്‍ പൈപ്പുപൊട്ടി ...

ജപ്പാന്‍ പൈപ്പുപൊട്ടി : മൂന്ന് പഞ്ചായത്തുകളില്‍ കുടിവെള്ളം മുടങ്ങി

text_fields
bookmark_border
പൂച്ചാക്കല്‍: സംഭരണികളിലേക്ക് ജപ്പാന്‍ കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ് പൊട്ടി. പാണാവള്ളി, പെരുമ്പളം, അരൂക്കുറ്റി എന്നീ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങി. പാണാവള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം വ്യാഴാഴ്ച രാത്രിയാണ് പൈപ് പൊട്ടിയത്. 450 മില്ലിമീറ്റര്‍ വ്യാസമുള്ള രണ്ട് പൈപ്പുകള്‍ തമ്മില്‍ കൂട്ടിയോജിപ്പിച്ച ഭാഗത്താണ് തകരാര്‍ സംഭവിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ അറ്റകുറ്റപ്പണിക്ക് ജീവനക്കാര്‍ എത്തി കുഴിയെടുത്ത ശേഷം മടങ്ങുകയായിരുന്നു. തിങ്കളാഴ്ചയേ കുടിവെള്ള വിതരണം പുന$സ്ഥാപിക്കാനാകുവെന്നാണ് അധികൃതര്‍ പറയുന്നത്. വേനല്‍ കടുത്തതോടെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നതിന് ഇടയിലാണ് പൈപ്പ് പൊട്ടിയത്. എന്നാല്‍, അടിയന്തര സാഹചര്യം കണക്കിലെടുത്ത് വേഗത്തില്‍ അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ തയാറാകാത്തതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story