Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവഴിത്തര്‍ക്കം; യുവതിയെ ...

വഴിത്തര്‍ക്കം; യുവതിയെ തലക്കടിച്ച് പരിക്കേല്‍പിച്ചതായി പരാതി

text_fields
bookmark_border
മാന്നാര്‍: വഴിത്തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ മര്‍ദിച്ചതായി പരാതി. മാന്നാര്‍ ചാപ്രയില്‍ അബ്ദുല്‍ കലാമിന്‍െറ മകള്‍ അനീഷക്കാണ് (29)മര്‍ദനമേറ്റത്. തലക്കും കാലിനും പരിക്കേറ്റ അനീഷയെ മാന്നാര്‍ കമ്യൂണിറ്റി സെന്‍ററില്‍ ചികിത്സയിലാണ്. രണ്ടുദിവസം മുമ്പ് ഇവരുടെ വീട്ടിലേക്കുള്ള വഴിയിലെ മതില്‍ ഇടിഞ്ഞ് വീണിരുന്നു. ഇതേ ചൊല്ലി മതിലിന്‍െറ ഉടമകളുമായി വഴക്കുണ്ടാവുകയും ഏറ്റുമുട്ടലില്‍ ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ മാന്നാര്‍ പൊലീസ് കേസെടുത്തു. ഇതിനിടെയാണ് വെള്ളിയാഴ്ച മതില്‍ കെട്ടാന്‍ ശ്രമിച്ചപ്പോള്‍ പുറകിലെ വീട്ടുകാര്‍ക്ക് വഴിയിട്ട് വേണം മതില്‍ കെട്ടാനെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് വീണ്ടും വഴക്ക് നടന്നത്. ഇതിനിടെയാണ് അനീഷയെ പിടിച്ച് തള്ളുകയും ഇഷ്ടികക്ക് ഇടിച്ച് പരിക്കേല്‍പിച്ചത്. മാന്നാര്‍ പൊലീസ് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story