Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്പെയര്‍ ബോട്ടും...

സ്പെയര്‍ ബോട്ടും തകരാറായി; പെരുമ്പളം ദ്വീപ് നിവാസികളുടെ യാത്ര വഞ്ചിയില്‍

text_fields
bookmark_border
വടുതല: പെരുമ്പളം ദ്വീപ്് നിവാസികള്‍ക്ക് ആശ്രയമായ ജലഗതാഗത വകുപ്പിന്‍െറ സ്പെയര്‍ ബോട്ടും തകരാറായി. ഇതോടെ ദുരിതത്തിലായ നാട്ടുകാര്‍ പലരും വള്ളം ഇറക്കിയാണ് ഇപ്പോള്‍ യാത്ര നടത്തുന്നത്. പാണാവള്ളി-പൂന്തോട്ട റൂട്ടിലും ഇറപ്പുഴ റൂട്ടിലുമാണ് കഴിഞ്ഞദിവസം ബോട്ട് സര്‍വിസ് മുടങ്ങിയത്. ഇതുമൂലം ജോലി സ്ഥലങ്ങളിലേക്ക് കൃത്യസമയത്ത് എത്താന്‍ പലര്‍ക്കും സാധിച്ചില്ല. ബദല്‍ മാര്‍ഗമായി ധാരാളം ആളുകളെയും കയറ്റിയുള്ള വഞ്ചിയാത്ര വലിയ അപകടഭീഷണിയാണ് ഉയര്‍ത്തുന്നത്. ജലഗതാഗത വകുപ്പിന്‍െറ പാണാവള്ളി ബോട്ട് സ്റ്റേഷനില്‍ നിന്നുള്ള സര്‍വിസ് മുടക്കം പതിവായതിനെ തുടര്‍ന്ന് പെരുമ്പളം ദ്വീപ് നിവാസികള്‍ ബോട്ട് സ്റ്റേഷന്‍ ഓഫിസ് പലതവണ ഉപരോധിച്ചിരുന്നു. സമരങ്ങള്‍ക്ക് ഒടുവിലാണ് സ്പെയര്‍ ബോട്ട് അനുവദിച്ച് കിട്ടിയത്. പെരുമ്പളത്തെ ജനങ്ങള്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകാന്‍ ബോട്ട് സര്‍വിസ് മാത്രമാണ് ഏക ആശ്രയം. പതിവായി വൈകി ജോലിക്കത്തെുന്നതുമൂലം പലര്‍ക്കും ജോലി നഷ്ടപ്പെടല്‍ ഭീഷണിവരെ ഉണ്ടായിട്ടുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു. ദ്വീപ് നിവാസികള്‍ ബോട്ട് സര്‍വിസ് മുടക്കത്തെ തുടര്‍ന്ന് ഏറെ വലയുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story