Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2016 4:38 PM IST Updated On
date_range 29 March 2016 4:38 PM ISTനാടിന്‍െറ അഭിമാനമായി മുഹമ്മദ് യാസീന്‍
text_fieldsbookmark_border
ആലപ്പുഴ: വലുതാകുമായിരുന്ന ദുരന്തത്തില്‍നിന്ന് ഉമ്മയെയും കുഞ്ഞുപെങ്ങളെയും കൈപിടിച്ചുകയറ്റി നാടിന്‍െറയാകെ അഭിമാനമായി മാറിയ ഒമ്പതുവയസ്സുകാരന്‍ മുഹമ്മദ് യാസീനെ തേടി അഭിനന്ദനങ്ങളുടെ പ്രവാഹം. ആലപ്പുഴ നഗരസഭയിലെ കൗണ്‍സിലര്‍ ലജ്നത്ത് വാര്‍ഡില്‍ സജീനയുടെയും ഫൈസലിന്‍െറയും മകനാണ് മുഹമ്മദന്‍സ് സ്കൂളിലെ നാലാം ക്ളാസ് വിദ്യാര്‍ഥിയായ ഫൈസല്‍. വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണ് പിടഞ്ഞ ഉമ്മക്കും ഇതുകണ്ട് ഓടിയത്തെിയ സഹോദരി ഫാത്തിമത്ത് സുഹറക്കും കുഞ്ഞ് മുഹമ്മദ് യാസീനിന്‍െറ ധീരതയും സന്ദര്‍ഭോചിതമായ പ്രവൃത്തിയും തുണയാകുകയായിരുന്നു. ഞായറാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം. വാര്‍ഡിലെ ചില ജനകീയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പോകാന്‍ തിരക്കിട്ട് വസ്ത്രം തേക്കുന്നതിനിടെയാണ് സജീനക്ക് ഇസ്തിരിപ്പെട്ടിയില്‍നിന്ന് ഷോക്കേറ്റത്. മുറിക്കുള്ളില്‍ ഷോക്കേറ്റ് വീണ് പിടയുന്ന ഉമ്മയുടെ അടുത്തേക്ക് മകള്‍ ഓടിയടുക്കുന്നതിനിടെയാണ് ബഹളം കേട്ട് മുഹമ്മദ് യാസീനും മുറിയിലേക്ക് എത്തിയത്. ഉമ്മയുടെ അവസ്ഥ കണ്ടിട്ടും പതറാതെ സഹോദരിയെ ബലമായി പിടിച്ചുവലിച്ച് മുഹമ്മദ് യാസീന്‍ പുറത്തേക്ക് ഓടി. മെയിന്‍ സ്വിച്ച് ഓഫാക്കുകയായിരുന്നു ലക്ഷ്യം. കൈപ്പൊക്കത്തിനും ഉയരത്തിലായിരുന്ന മെയിന്‍ സ്വിച്ച് പെട്ടെന്നുതന്നെ ഒരു കസേര എടുത്തിട്ട് ഓഫ് ചെയ്തു. പിന്നെ ബഹളം കൂട്ടി പരിസരത്തുണ്ടായിരുന്നവരെ വിളിച്ചുകൂട്ടി. പരിസരവാസികള്‍ എത്തിയപ്പോഴും സജീന തറയില്‍ വീണ് കിടന്നുപിടയുന്ന അവസ്ഥയിലായിരുന്നു. ഉടന്‍ നെഞ്ചുതിരുമ്മിയും മറ്റും കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കി. വിവരമറിഞ്ഞ് വാര്‍ഡിലെ കനാല്‍ ശുചീകരണത്തില്‍ പങ്കാളിയാകാന്‍ പോയിരുന്ന ഗൃഹനാഥന്‍ ഫൈസലും വീട്ടിലത്തെി. സജീനയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയതോടെയാണ് അപകടകരമായ സാഹചര്യം ഒഴിവായത്. വൈദ്യുതാഘാതമേറ്റ് ഉണ്ടാകുന്ന അപകടങ്ങളെ എങ്ങനെ നേരിടണമെന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം സ്കൂളില്‍ അധ്യാപകന്‍ പകര്‍ന്നുനല്‍കിയ അറിവുകളാണ് തനിക്ക് തുണയായതെന്ന് മുഹമ്മദ് യാസീന്‍ പറഞ്ഞു. രാവിലെ മദ്റസയിലേക്ക് പോകാന്‍ അല്‍പം വൈകിയതും അനുഗ്രഹമായി. സജീനയെ ആശ്വസിപ്പിക്കാനും നാടിന്‍െറ ഓമനയായിമാറിയ കുഞ്ഞ് മുഹമ്മദ് യാസീനെ അഭിനന്ദിക്കാനും വീട്ടിലേക്ക് ജനപ്രതിനിധികള്‍ അടക്കം സന്ദര്‍ശകരുടെ പ്രവാഹമാണ്. മുഹമ്മദ് യാസീനെ അടുത്ത ദിവസം നടക്കുന്ന പി.ഡി.പിയുടെ സംസ്ഥാന സമ്മേളനത്തില്‍ വെച്ച് ആദരിക്കുമെന്ന് ജില്ലാ സെക്രട്ടറി അന്‍സാരി ആലപ്പുഴ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story