Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകുടുംബത്തിനുനേരെ ...

കുടുംബത്തിനുനേരെ ആക്രമണം; രണ്ടുപേര്‍ പിടിയില്‍

text_fields
bookmark_border
ആലപ്പുഴ: ഈസ്റ്റര്‍ ദിനത്തില്‍ പള്ളിയില്‍ പോകാന്‍ ഒരുങ്ങുകയായിരുന്ന കുടുംബത്തിനുനേരെ ആക്രമണം. പൂങ്കാവ് പത്തുതയ്യില്‍ വിംനാസിയെയും (ബിനു) കുടുംബത്തിനെയുമാണ് രണ്ടുപേര്‍ വീടുകയറി ആക്രമിച്ചത്. ബിനുവിന്‍െറ ഭാര്യ സാറാമ്മ, മകന്‍ ജീമോന്‍ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മാരാരിക്കുളം തെക്ക് പഞ്ചായത്ത് മാവുങ്കല്‍ ബൈജു (34), സഹോദരന്‍ ജെസ്ലി എന്ന കുത്തുസനു(28) എന്നിവരെ ഞായറാഴ്ച വൈകുന്നേരം പൊലീസ് അറസ്റ്റ്ചെയ്തു. ശനിയാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. ബൈജുവും ജെസ്ലിയും കൂടി ഇരുമ്പുപൈപ്പുമായി വിംനാസിയുടെ വീട്ടില്‍ ചെന്ന് അദ്ദേഹത്തെയും മകനെയും ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തലക്ക് ഗുരുതരപരിക്കേറ്റ വിംനാസിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story