Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവീടുകയറി ആക്രമിച്ച ...

വീടുകയറി ആക്രമിച്ച യുവാവ് അറസ്റ്റില്‍

text_fields
bookmark_border
കായംകുളം: മദ്യലഹരിയില്‍ വീടുകയറി ആക്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ണമ്പള്ളി ഭാഗം പുന്നക്കല്‍ വീട്ടില്‍ ശംഭുവാണ് (വികാസ് -19) അറസ്റ്റിലായത്. ശംഭുവിന്‍െറ അയല്‍വാസികളായ പുന്നക്കല്‍ ശങ്കരന്‍കുട്ടി, സന്തോഷ് എന്നിവരുടെ വീടുകള്‍ക്കുനേരെ തിങ്കളാഴ്ച രാത്രിയായിരുന്നു ആക്രമണം. ശങ്കരന്‍കുട്ടിയുടെ കൈ കമ്പിവടിക്ക് തല്ലിയൊടിച്ചു. സന്തോഷിന്‍െറ തലക്കാണ് അടിയേറ്റത്. സാരമായി പരിക്കേറ്റ ശങ്കരന്‍കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളജിലും സന്തോഷിനെ കായംകുളം ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിരവധി കേസുകളില്‍ പ്രതിയായ ശംഭു നാട്ടിലെ സ്ഥിരം പ്രശ്നക്കാരനാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം വീടിന്‍െറ മുകള്‍നിലയില്‍ ഒളിച്ച ഇയാളെ ഏറെ തിരച്ചിലിനുശേഷമാണ് പൊലീസിന് പിടികൂടാനായത്.
Show Full Article
TAGS:LOCAL NEWS 
Next Story