Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2016 1:24 PM GMT Updated On
date_range 9 March 2016 1:24 PM GMTകുടിവെള്ളക്ഷാമം: ചാരുംമൂട് കെ.ഐ.പി ഓഫിസ് സമരഭൂമിയായി
text_fieldsbookmark_border
ചാരുമൂട്: കുടിനീരിനായി സമരം, ചാരുംമൂട് കെ.ഐ.പി ഓഫിസ് സമരഭൂമിയായി. കനാല്‍ തുറന്ന് മേഖലയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് സി.പി.എമ്മിന്‍െറയും ബി.ജെ.പിയുടെയും നേതൃത്വത്തില്‍ സമരം നടത്തിയത്. സി.പി.എം ചാരുംമൂട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധസമരവും ബി.ജെ.പി വിവിധ പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സത്യഗ്രഹ സമരവുമാണ് നടത്തിയത്. ചാരുംമൂട്, വള്ളികുന്നം, താമരക്കുളം പ്രദേശങ്ങളിലേക്ക് കനാല്‍ജലം തുറന്നുവിട്ട് കുടിവെള്ളക്ഷാമത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. വേനല്‍ ശക്തിപ്രാപിച്ചതോടെ പ്രദേശങ്ങളിലെ കിണറുകള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകള്‍ വറ്റിവരണ്ടതിനെ തുടര്‍ന്ന് രൂക്ഷമായ കുടിവെള്ളക്ഷാമവാണ് അനുഭവപ്പെടുന്നത്. കനാല്‍ ജലമാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്. കനാല്‍ ജലം തുറന്നുവിടുന്നതിനായി മേഖലയിലെ കനാലുകള്‍ വൃത്തിയാക്കിയിട്ട് നാളുകള്‍ കഴിഞ്ഞു. എന്നാല്‍, കനാല്‍ തുറന്നുവിടുന്നതിന് കെ.ഐ.പി അധികൃതര്‍ തയാറായില്ല. ചാരുംമൂട് മേഖലയില്‍ കനാല്‍ജലം തുറന്നുവിടാത്തതില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ കെ.ഐ.പി ഓഫിസില്‍ നിരവിധി സമരങ്ങള്‍ നടത്തിയിരുന്നു. കുടിവെള്ളത്തിന് ശാശ്വത പരിഹാരം കാണുംവരെ സമരം നടത്തുമെന്ന് സി.പി.എം നേതാക്കളും ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റികളും അറിയിച്ചു. തുടര്‍ന്ന് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ പന്തളം ശാസ്താംകോട്ട ഭാഗത്തേക്കുള്ള കനാല്‍ അടച്ച് രാത്രിയോടെ വള്ളികുന്നം, താമരക്കുളം, ചുനക്കര ഭാഗത്തേക്ക് കനാല്‍ ജലം തുറന്നുവിടാമെന്ന് ഉറപ്പുനല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്. രാത്രിയോടെ കനാല്‍ ജലം എത്തിയില്ളെങ്കില്‍ വീണ്ടും സമരപരിപാടികള്‍ നടത്തുമെന്ന് ബി.ജെ.പി നേതാക്കള്‍ അറിയിച്ചു. സി.പി.എം സമരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. രാഘവന്‍ ഉദ്ഘാടനം ചെയ്തു. വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്‍റ് ജി. മുരളി, താമരക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് ഗീത, വൈസ് പ്രസിഡന്‍റ് എ.എ. സലീം, അംഗങ്ങളായ ഫിലിപ് ഉമ്മന്‍, സജീവ്, ബ്ളോക് പഞ്ചായത്ത് അംഗങ്ങളായ നൗഷാദ്, നളിനി ദാസ് തുടങ്ങിയവര്‍ സംസാരിച്ചു. ബി.ജെ.പി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. കെ.കെ. അനൂപ് സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. വള്ളികുന്നം, താമരക്കുളം, ചുനക്കര എന്നീ ബി.ജെ.പി പഞ്ചായത്ത് അംഗങ്ങളായ അനില്‍ വള്ളികുന്നം, സന്തോഷ് കുമാര്‍, ദീപ രാജി, സുനിത, നിഷ ഉണ്ണി, സ്വപ്ന, ബി.ജെ.പി പ്രവര്‍ത്തകരായ പ്രസാദ് ചത്തിയറ, കൃഷ്ണകുമാര്‍ വേടരപ്ളാവ്, മധു ചുനക്കര, ജയിംസ് വള്ളികുന്നം, സുരേഷ്, നിര്‍മല, അജികുമാര്‍, സുരേഷ് ചുനക്കര എന്നിവര്‍ പങ്കെടുത്തു.
Next Story