Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപമ്പയാറ്റില്‍...

പമ്പയാറ്റില്‍ മനുഷ്യപ്പാലം തീര്‍ത്ത് സമരം

text_fields
bookmark_border
കുട്ടനാട്: കാവാലം തട്ടാശേരി പാലത്തിന് ബജറ്റില്‍ പണം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പമ്പയാറ്റില്‍ മനുഷ്യപ്പാലം തീര്‍ത്ത് ജനകീയസമരം. എഴുപതോളം പേരാണ് പമ്പയാറിന് കുറുകെ മനുഷ്യപ്പാലം തീര്‍ത്ത് സമരം നടത്തിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് കാവാലം റോഡ്മുക്കില്‍നിന്ന് തട്ടാശേരിയിലേക്കാണ് പ്രതീകാത്മകപാലം തീര്‍ക്കല്‍ സമരം ആരംഭിച്ചത്. എ.സി റോഡിനെയും എം.സി റോഡിനെയും ബന്ധിപ്പിക്കുന്ന ഹ്രസ്വപാതക്ക് മങ്കൊമ്പ് പാലത്തിന്‍െറ തുടര്‍ച്ചയായി കാവാലം തട്ടാശേരി പാലം നിര്‍മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മുഖ്യമന്ത്രി, ധനമന്ത്രി ഉള്‍പ്പെടെ ജനപ്രതിനിധികള്‍ പാലം നിര്‍മിക്കാന്‍ പണം അനുവദിക്കാമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് നടപ്പാകാതെ വന്നതോടെയാണ് കാവാലം പാലം സമ്പാദകസമിതിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ സമരരംഗത്തിറങ്ങിയത്. ആഴമേറിയ ആറ്റില്‍ നടന്ന സമരമായതിനാല്‍ പൊലീസും അഗ്നിശമന സേനയും സുരക്ഷാ സന്നാഹങ്ങളൊരുക്കി. കാവാലം പഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ജ്യോതി ഓമനക്കുട്ടന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ കൂട്ടായ്മ കാവാലം സെന്‍റ് തെരേസാസ് പള്ളി വികാരി എമ്മാനുവല്‍ നെല്ലുവേലി ഉദ്ഘാടനം ചെയ്തു. ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് കാവാലം അംബരന്‍ സമരഗീതം ആലപിച്ചു. കാവാലം സൂര്യ സെക്രട്ടറി ജി. ഹരികൃഷ്ണന്‍, വിവിധ സമുദായ-സന്നദ്ധ സംഘടനാ നേതാക്കളായ സിനുരാജ് കൈപ്പുഴ, ഗോപാലകൃഷ്ണ കുറുപ്പ്, എം.കെ. പുരുഷോത്തമന്‍, വിജു വിശ്വനാഥ്, പി.ബി. ദിലീപ്, കാവാലം ഗോപകുമാര്‍, ഗോപാലകൃഷ്ണന്‍, ജോസഫ് മൂലയില്‍, സി.ആര്‍. ശ്രീരാജ്, കെ. നടരാജന്‍, പി.ആര്‍. വിഷ്ണുകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story