Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവള്ളികുന്നം പുഞ്ചയില്‍ ...

വള്ളികുന്നം പുഞ്ചയില്‍ ഖനനം: എക്സ്കവേറ്റര്‍ പിടിച്ചെടുത്തു

text_fields
bookmark_border
വള്ളികുന്നം: വള്ളികുന്നം പുഞ്ചയില്‍ കുഴിച്ചുകൊണ്ടിരുന്ന എക്സ്കവേറ്റര്‍ റവന്യൂ സംഘം പിടിച്ചെടുത്തു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സി.പി.ഐ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുരേഷ് ബാബുവിന്‍െറ ഉടമസ്ഥതയിലുള്ള നിലമാണ് കുഴിക്കാന്‍ ശ്രമിച്ചത്. രഹസ്യവിവരത്തെ തുടര്‍ന്ന് താലൂക്ക് ഓഫിസില്‍നിന്ന് എത്തിയ സംഘം പിടികൂടിയ എക്സ്കവേറ്റര്‍ വള്ളികുന്നം പൊലീസിന് കൈമാറി. വള്ളികുന്നം പുഞ്ചയിലെ നികത്തലും കുഴിക്കലും പഞ്ചായത്ത് കമ്മിറ്റി നിരോധിച്ചിരുന്നു. ഇത് ലംഘിച്ചാണ് ഇപ്പോള്‍ പലഭാഗത്തും വ്യാപക തോതില്‍ കുഴിക്കലും നികത്തലും നടന്നുവരുന്നത്. കഴിഞ്ഞ ദിവസം പള്ളത്ത് ഭാഗത്തെ നിലം കുഴിക്കാന്‍ ശ്രമിച്ചതും വിവാദമായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story