Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2016 6:23 PM IST Updated On
date_range 3 March 2016 6:23 PM ISTതീരദേശ നിയന്ത്രണനിയമം ലംഘിച്ച് ദേശീയ ജലപാത കൈയേറുന്നു
text_fieldsbookmark_border
കുട്ടനാട്: ആലപ്പുഴ-കൊല്ലം ദേശീയ ജലപാതയില്‍ വ്യാപക കൈയേറ്റം നടക്കുന്നു. നെടുമുടി പഞ്ചായത്തില്‍ വൈശ്യംഭാഗം മുന്നൂറ്റിയമ്പത് പാടശേഖരത്തിന്‍െറ പടിഞ്ഞാറുഭാഗത്താണ് റിസോര്‍ട്ട് ഉടമകളും വന്‍കിട കൃഷിക്കാരും ചേര്‍ന്ന് ദേശീയ ജലപാത കൈയേറിയത്. കെ.എല്‍.ഡി.സി പദ്ധതി പ്രകാരം നിര്‍മിച്ച കല്‍ക്കെട്ടില്‍നിന്ന് രണ്ട് മീറ്ററിലധികം ആറ്റിലേക്ക് ഇറക്കി കോണ്‍ക്രീറ്റ് തൂണുകളും തെങ്ങിന്‍കുറ്റികളും താഴ്ത്തി അതിനുള്ളിലേക്ക് യന്ത്രം ഉപയോഗിച്ച് ദേശീയജലപാത കുത്തിക്കുഴിച്ച് കട്ട നിറക്കുകയാണ് ചെയ്തിരിക്കുന്നത്. തീരദേശ നിയന്ത്രണനിയമത്തിന്‍െറ നഗ്നമായ ലംഘനമാണിതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും ചൂണ്ടിട്ടുന്നത്. ജലജീവികളുടെ ആവാസ വ്യവസ്ഥ തകരുന്നതിന് പുറമെ ജലപാതയില്‍ യന്ത്രം ഉപയോഗിച്ചുള്ള ഖനന പ്രവര്‍ത്തനങ്ങളും തുടരുന്നത് ഗുരുതര വിഷയമാണ്. ദേശീയ ജലപാത അതോറിറ്റിയുടെ അനുവാദം കൂടാതെയുള്ള എല്ലാ മാനുഷിക ഇടപെടലുകളും ഇവിടെ നിയമപരമായി വിലക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം കൈയേറ്റങ്ങള്‍. രണ്ട് മീറ്ററിലധികം വീതിയില്‍ 200 മീറ്ററോളം നീളത്തിലധികം റിസോര്‍ട്ട് ഉടമ നിയമം ലംഘിച്ച് കൈയേറിയിട്ടും അധികൃതര്‍ കണ്ടഭാവം നടിക്കുന്നില്ളെന്നാണ് പരാതി. നിര്‍മാണം പുരോഗമിക്കുന്ന റിസോര്‍ട്ടിന്‍െറ പ്രവര്‍ത്തനങ്ങള്‍ തടയണമെന്നാണ് ആവശ്യം. റിസോര്‍ട്ട് ഉടമയുടെ കൈയേറ്റം ചുവടുപിടിച്ച് ജലപാതയില്‍ വ്യാപക കൈയേറ്റങ്ങള്‍ പലയിടങ്ങളിലായി നടക്കുന്നുണ്ട്. ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത് കുട്ടനാട്ടിലെ ചില വന്‍കിട കൃഷിക്കാരാണ്. പഞ്ചായത്ത് അധികൃതര്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍ വിഷയം ചൂണ്ടിക്കാണിച്ചിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തില്‍ ചില തൊഴിലാളി സംഘടനകള്‍ ജലപാത കൈയേറ്റവും ഖനനവും നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തത്തെിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story