Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബി.ഐ.എസ്...

ബി.ഐ.എസ് നിര്‍ദേശപ്രകാരം: പള്ളിപ്പുറം മലബാര്‍ സിമന്‍റ് ഫാക്ടറിയിലെ ഉല്‍പാദനം നിര്‍ത്തി

text_fields
bookmark_border
പൂച്ചാക്കല്‍: പൊതുമേഖല സ്ഥാപനമായ പള്ളിപ്പുറം മലബാര്‍ സിമന്‍റ് ഫാക്ടറിയിലെ ഉല്‍പാദനം നിര്‍ത്തി. ഇന്ത്യന്‍ ബ്യൂറോ ഓഫ് സ്റ്റാന്‍ഡേഡ് (ബി.ഐ.എസ്) നിര്‍ദേശ പ്രകാരമാണിത്. സിമന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ സിമന്‍റുമായി ചേര്‍ത്ത് വില്‍പന നടത്തിയെന്നും ഗുണനിലവാരം ഇല്ളെന്ന കാരണവും ഉയര്‍ത്തിയാണ് ഉല്‍പാദനം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, കാരണംകാണിക്കല്‍ നോട്ടീസോ മറ്റ് നിര്‍ദേശങ്ങളോ നല്‍കാതെയാണ് ഉല്‍പാദനം നിര്‍ത്താന്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് ഫാക്ടറി അധികൃതര്‍ പറയുന്നത്. ഏറെ ലാഭകരമായി പ്രവര്‍ത്തിച്ചുവന്നിരുന്ന മലബാര്‍ സിമന്‍റ് ഫാക്ടറിയുടെ ഉല്‍പാദനം നിര്‍ത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത് സ്വകാര്യ കമ്പനികളെ സഹായിക്കാനാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേന്ദ്ര ഗുണനിലവാര ഏജന്‍സിയായ ബി.ഐ.എസ് സംഘം പള്ളിപ്പുറത്ത് എത്തിയത്. ദിനേന 600 ടണ്‍ സിമന്‍റ് ഇവിടെ ഉല്‍പാദിപ്പിക്കുന്നുണ്ട്. വിപണിയില്‍ ഏറെ ഡിമാന്‍ഡുള്ള മലബാര്‍ സിമന്‍റ് പലപ്പോഴും ദിനേനയുള്ള ഉല്‍പാദനം തികയാതെ വരുന്നുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന്‍െറ കീഴിലുള്ള സി.സി.എല്‍ കമ്പനിയില്‍നിന്ന് ആവശ്യമായ സിമന്‍റ് മലബാര്‍ സിമന്‍റ് കമ്പനിയുടെ കൊച്ചിയിലെ വെയര്‍ഹൗസിങ് കോര്‍പറേഷനില്‍ ശേഖരിച്ച് വിതരണം ചെയ്യാറുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ പള്ളിപ്പുറത്തെ ഉല്‍പാദനത്തേക്കാള്‍ കൂടുതല്‍ സിമന്‍റ് ആവിശ്യമായി വന്നിരുന്നു. കൊച്ചിയിലെ വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന സി.സി.എല്‍ കമ്പനിയില്‍നിന്ന് ശേഖരിച്ച സിമന്‍റാണ് കേന്ദ്ര ഗുണനിലവാര ഏജന്‍സി പരിശോധിച്ച് ഗുണനിലവാരം ഇല്ളെന്ന് കണ്ടത്തെിയത്. ഇതിന്‍െറ പേരിലാണ് മലബാര്‍ സിമന്‍റ് ഫാക്ടറിയിലെ നിര്‍മാണം നിര്‍ത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഏറെക്കാലമായി അടഞ്ഞ് കിടന്നിരുന്ന സിമന്‍റ് ഫാക്ടറി ആറുമാസം മുമ്പാണ് തുറന്നത്. ഫാക്ടറി പ്രവര്‍ത്തനം നിലച്ചതോടെ തൊഴിലാളി കുടുംബങ്ങളും പ്രതിസന്ധിയിലാണ്.
Show Full Article
TAGS:LOCAL NEWS
Next Story