Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightലോറി വൈദ്യുതി ലൈനില്‍ ...

ലോറി വൈദ്യുതി ലൈനില്‍ മുട്ടി; വന്‍ ദുരന്തം ഒഴിവായി

text_fields
bookmark_border
തുറവൂര്‍: കയര്‍ ഉല്‍പന്ന അസംസ്കൃത വസ്തുക്കളുമായി വന്ന ലോറി വൈദ്യുതി കമ്പിയുമായി കൂട്ടിമുട്ടി തീപ്പൊരി ഉയര്‍ന്നത് ജനങ്ങളില്‍ പരിഭാന്ത്രി പരത്തി. കുത്തിയതോട് പഞ്ചായത്ത് 12ാം വാര്‍ഡ് തഴുപ്പില്‍ പ്രവര്‍ത്തിക്കുന്ന കയര്‍ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയിലേക്കുവന്ന ലോറിയാണ് വൈദ്യുതി ലൈനില്‍ മുട്ടി പലതവണ തീപ്പൊരി പടര്‍ന്നത്. ഞായറാഴ്ച രാവിലെ 8.30ഓടെ പാട്ടുകുളങ്ങര-നാലുകുങ്ങര റോഡില്‍ കുറുമ്പില്‍പാലത്തിന് പടിഞ്ഞാറുഭാഗത്താണ് സംഭവം. ഇവിടെ റോഡിനുകുറുകെ വൈദ്യുതിക്കമ്പികള്‍ താഴ്ന്നാണ് കിടക്കുന്നത്. ലോറിയില്‍ ഉണ്ടായിരുന്ന കയര്‍ അസംസ്കൃത വസ്തുക്കള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടിയിരുന്നതിനാല്‍ അവക്ക് തീപിടിച്ചില്ല. ഇതിനാല്‍ വന്‍ ദുരന്തം ഒഴിവായി. റോഡിന് കുറുകെ താഴ്ന്നുകിടക്കുന്ന വൈദ്യുതിക്കമ്പികള്‍ ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story