Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമണ്ണെടുപ്പ്...

മണ്ണെടുപ്പ് ചോദ്യംചെയ്ത വീട്ടമ്മക്ക് മര്‍ദനം; ഒരാള്‍ അറസ്റ്റില്‍

text_fields
bookmark_border
ചെങ്ങന്നൂര്‍: മുളക്കുഴ അരീക്കരയില്‍ മണ്ണെടുപ്പ് തടഞ്ഞ വീട്ടമ്മയെ മാഫിയസംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര പുതിയകാവ് പേരാത്തേരില്‍ വീട്ടില്‍ സുനില്‍കുമാറിനെയാണ് (45) വ്യാഴാഴ്ച ഉച്ചയോടെ മുളക്കുഴയില്‍നിന്ന് പിടികൂടിയത്. മണ്ണ് കടത്തുന്ന മാഫിയസംഘത്തിലെ പ്രധാന ഏജന്‍റാണ് സുനിലെന്ന് പൊലീസ് പറഞ്ഞു. അരീക്കര വള്ളിക്കാല തെക്കേതില്‍ ബി.ജെ. സോമന്‍െറ ഭാര്യ രാധാമണിക്കാണ് (53) ആക്രമണത്തില്‍ പരിക്കേറ്റത്. രണ്ടുദിവസം മുമ്പ് അരീക്കര വലക്കടവുംപാട്ട് മണ്ണുമടക്ക് സമീപംവെച്ചാണ് രാധാമണിക്കുനേരെ മണ്ണുമാഫിയ സംഘത്തിന്‍െറ ആക്രമണം ഉണ്ടായത്. വലക്കടവുംപാട്ട് മണ്ണുമടയിലെ മണ്ണെടുപ്പ് നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞതുമായി ബന്ധപ്പെട്ടാണ് അക്രമം ഉണ്ടായത്. സുനില്‍കുമാര്‍ പിടിയിലായതോടെ സംഘത്തിലെ മറ്റുള്ളവര്‍ ഒളിവില്‍ പോയിരിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story