Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2016 11:00 AM GMT Updated On
date_range 13 Jun 2016 11:00 AM GMTനോമ്പുതുറക്ക് പഴവിപണിയില്‍ ന്യൂജന്‍ തരംഗം
text_fieldsbookmark_border
വടുതല: നോമ്പുതുറകള്‍ മധുരമുള്ളതാക്കാന്‍ പഴവിപണിയില്‍ ന്യൂജന്‍ തരംഗം. റമദാന്‍ വിപണി പിടിച്ചടക്കാന്‍ ലിച്ചി, മാങ്കോസ്റ്റിന്‍, റമ്പൂട്ടാന്‍, സിട്രസ്, കിയാര്‍ തുടങ്ങി ന്യൂജന്‍ പഴങ്ങള്‍ വിപണിയില്‍ സജീവം. വിലയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഇവ കാഴ്ചയിലും മനോഹരമാണ്. 250 രൂപയുടെ ന്യൂജന്‍ പഴം ലിച്ചിയാണ് ഈ റമദാനിലെ താരം. 200, 190 എന്നിങ്ങനെ വിലയില്‍ ഒട്ടും മോശമില്ലാതെ മാങ്കോസ്റ്റിനും റമ്പൂട്ടാനും പിന്നിലുണ്ട്. ന്യൂജന്‍ പഴങ്ങളുടെ ആരവമുണ്ടെങ്കിലും നോമ്പുതുറക്കാര്‍ക്ക് പ്രിയം കൈതച്ചക്കയും തണ്ണിമത്തനും മാങ്ങയുമാണ്. റമദാന്‍ മാസത്തില്‍ കൂടുതല്‍ വില്‍ക്കപ്പെടുന്നത് ഇവതന്നെയാണെന്ന് കച്ചവടക്കാര്‍ പറയുന്നു. നോമ്പുതുറകളിയും ഇഫ്താര്‍ വിരുന്നുകളിലും ഒരിക്കലും ഒഴിച്ചുകൂടാന്‍ പറ്റാത്ത തണ്ണിമത്തന്‍ വിലയുടെ കാര്യത്തില്‍ സാധാരണക്കാരുടെ കൂടെയാണ്. കിലോക്ക് 15 മുതല്‍ 20 രൂപ വരെയാണ് തണ്ണിമത്തന്‍െറ വില. ബട്ടര്‍ഫ്രൂട്ട്, ഷമാം തുടങ്ങിയ പഴങ്ങള്‍ക്കും വലിയ സ്ഥാനമുണ്ട്. ബട്ടര്‍ഫ്രൂട്ട് 130 രൂപയും ഷമാമിന് 40 രൂപയും നല്‍കണം. മുന്തിരി, ആപ്പ്ള്‍, മുസമ്പി എന്നിവയും നോമ്പുതുറയില്‍ പ്രധാനമാണ്. ന്യൂജന്‍ പഴങ്ങള്‍ കൂടി എത്തിയതോടെ റമദാന്‍ വിപണിക്ക് നിറംകൂടി.
Next Story