Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസൗജന്യ വൃക്ഷത്തൈ ...

സൗജന്യ വൃക്ഷത്തൈ വിതരണവുമായി വഴിയോര കച്ചവടക്കാരന്‍

text_fields
bookmark_border
ഹരിപ്പാട്: പരിസ്ഥിതിദിനത്തില്‍ വഴിയോര കച്ചവടക്കാരന്‍െറ സൗജന്യ വൃക്ഷത്തൈ വിതരണം. മൂന്നുവര്‍ഷമായി ഹരിപ്പാട് കച്ചേരി ജങ്ഷനില്‍ റോഡരികില്‍ പച്ചക്കറി വിത്തുകളും ചെടികളും കച്ചവടം നടത്തുന്ന പാലക്കാട് എലവഞ്ചേരി സ്വദേശിയായ കുമാറാണ് തൈകള്‍ വിതരണം ചെയ്തത്. നിരവധിപേര്‍ തൈകള്‍ വാങ്ങി. മഹാഗണി, ആര്യവേപ്പ്, പേര, ചെമ്പകം, അത്തി, മാതളനാരകം, തേക്ക്, മുല്ല, കറിവേപ്പ് എന്നിവയുടെ തൈകളാണ് വിതരണം ചെയ്തത്. തമിഴ്നാട് ദിണ്ഡിഗല്‍ വള്ളോട് ഫാമില്‍നിന്നാണ് തൈകള്‍ എത്തിച്ചതെന്ന് കുമാര്‍ പറഞ്ഞു. 60 ഇനം പച്ചക്കറികളുടെ വിത്തിനങ്ങളാണ് ഇയാളുടെ പക്കല്‍ വില്‍പനക്കുള്ളത്. പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിക്കുന്ന നാടന്‍വിത്തുകളും ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍നിന്നുള്ള ഹൈബ്രിഡ് വിത്തുകളുമാണ് വില്‍ക്കുന്നത്. പാലക്കാട് ജില്ലയിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച കുമാര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം പാരമ്പര്യമായി കൈമാറിവന്ന കൃഷിയും വിത്തുവില്‍പനയും തെരഞ്ഞെടുക്കുകയായിരുന്നു. പാലക്കാട് വിത്തനശ്ശേരിയിലെ യുവ കര്‍ഷകന്‍ കൂടിയാണ് കുമാര്‍.
Show Full Article
TAGS:LOCAL NEWS
Next Story