Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമഴ: ജില്ലയിലെ ഗവ....

മഴ: ജില്ലയിലെ ഗവ. ആശുപത്രികളില്‍ പ്രത്യേക വാര്‍ഡ് തുറക്കും

text_fields
bookmark_border
ആലപ്പുഴ: മഴക്കാലരോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവയുമായി എത്തുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലയിലെ എല്ലാ ഗവ. ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരംഭിക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലയിലെ ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും യോഗം തീരുമാനിച്ചു. എല്ലാ ആശുപത്രികളിലും പ്രത്യേക വാര്‍ഡ് തുറക്കുമെന്നും ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നാലുമണിക്ക് പ്രത്യേക ക്ളിനിക് ആരംഭിക്കുമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫിസ് കേന്ദ്രീകരിച്ച് അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ കട്രോള്‍ റൂം തുടങ്ങാനും ഇതിനെ കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കാനും നിര്‍ദേശം നല്‍കി. എല്ലാ ആശുപത്രികളിലും അത്യാവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കും. മഴക്കാലത്തോടനുബന്ധിച്ച ജില്ലയിലെ പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ മുന്നൊരുക്കത്തെക്കുറിച്ച് ചര്‍ച്ചചെയ്തു. ജനറല്‍ ആശുപത്രി, വനിത-ശിശുക്ഷേമ ആശുപത്രി, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി, കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍, പി.എച്ച്.സികള്‍ എന്നിവയിലെ ഡോക്ടര്‍മാരും ടി.ഡി. മെഡിക്കല്‍ കോളജിലെ ഓരോ വിഭാഗത്തിലെയും വകുപ്പുതലവന്മാരായ ഡോക്ടര്‍മാരും യോഗത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story