Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2016 12:46 PM GMT Updated On
date_range 28 July 2016 12:46 PM GMTനിര്‍മാണം തുടരുന്നു; പ്രക്ഷോഭവുമായി ജനകീയ സമരസമിതി
text_fieldsbookmark_border
വൈപ്പിന്‍: ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ ഉത്തരവ് മാനിക്കാതെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എല്‍.പി.ജി സംഭരണ കേന്ദ്രം നിര്‍മാണം തുടരുന്നതായി പുതുവൈപ്പ് എല്‍.പി.ജി. ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമരസമിതി. നിയമലംഘനത്തിനെതിരെ പ്രക്ഷോഭം ആരംഭിച്ചതായി ചെയര്‍മാന്‍ എം.ബി. ജയഘോഷ് കണ്‍വീനര്‍ കെ.എസ്. മുരളി എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജനവാസ കേന്ദ്രമായ പുതുവൈപ്പില്‍ കൂറ്റന്‍ എല്‍.പി.ജി സംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ 2009 മുതല്‍ പ്രദേശവാസികള്‍ സമരത്തിലാണ്. എല്‍.പി.ജി. സംഭരണ കേന്ദ്രം പുതുവൈപ്പില്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നല്‍കിയ അനുമതിപത്രത്തില്‍ വേലിയേറ്റ രേഖയില്‍ നിന്നും 200 മീറ്ററിനും 300 മീറ്ററിനും ഉള്ളിലാണ് സ്ഥാപിക്കേണ്ടതെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇത് ലംഘിച്ചാണ് നിര്‍മാണം ആരംഭിച്ചത്. ഇതിനെതിരെ പുതുവൈപ്പ് വാസികളായ കാരോളില്‍ വീട്ടില്‍ കെ.യു. രാധാകൃഷ്ണന്‍, കണ്ണന്‍ വീട്ടില്‍ കെ.എസ്. മുരളി എന്നിവര്‍ ദേശീയ ഹരിത ട്രൈബ്യൂണലില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് നിര്‍മാണം നിര്‍ത്തിവെച്ച് തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടു. എന്നാല്‍ ഐ.ഒ.സി. അധികൃതര്‍ ഇത് കണക്കിലെടുക്കാതെ നിര്‍മാണം തുടരുകയാണെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. നിര്‍മാണം തടയാന്‍ പൊലീസ് അധികൃതര്‍ തയാറാകണം. അല്ളെങ്കില്‍ നിര്‍മാണം തടയുമെന്നും പുതുവൈപ്പ് എല്‍.പി.ജി ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമര സമിതി ചെയര്‍മാന്‍ എം.ബി. ജയഘോഷ് കണ്‍വീനര്‍ കെ.എസ്. മുരളി എന്നിവര്‍ അറിയിച്ചു.
Next Story