Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകളമ്പൂര്‍ കുടിവെള്ള...

കളമ്പൂര്‍ കുടിവെള്ള പദ്ധതി നിര്‍മാണം നിലച്ചു

text_fields
bookmark_border
പിറവം: മുനിസിപ്പല്‍ 21ാം ഡിവിഷന്‍ കളമ്പൂര്‍ പ്രദേശത്ത് നടക്കുന്ന കുടിവെള്ള പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനം നിലച്ചു. പട്ടികജാതി വികസന ഫണ്ടില്‍നിന്നും 25 ലക്ഷം രൂപ അനുവദിച്ചതിനെ തുടര്‍ന്നാണ് നിര്‍മാണം തുടങ്ങിയത്. പ്രദേശവാസികള്‍ക്ക് കൂടി പ്രയോജനപ്പെടുംവിധം നടപ്പാക്കുന്ന സ്കൂള്‍തല പദ്ധതിയാണ് പാതിവഴിയില്‍ നിര്‍ത്തിയത്. ഏറെ വിവാദങ്ങളുണ്ടായ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ അധികൃതരുടെ അനാസ്ഥയും പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പിറവം നഗരസഭയിലെ ഏറ്റവും കൂടുതല്‍ പട്ടികജാതി വിഭാഗക്കാര്‍ താമസിക്കുന്ന പ്രദേശമാണ് കളമ്പൂര്‍. മത്സ്യകോളനിയും സമീപത്തുണ്ട്. നഗരസഭയുടെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ പോങ്ങുംമല, ഇട്ട്യാര്‍മല പട്ടികജാതി കോളനികളും ലക്ഷംവീട് കോളനിയും മത്സ്യത്തൊഴിലാളി കോളനികളുമാണ് ഇവിടെയുള്ളത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത കരാറുകാരനും ഉപകരാറുകരനും മുങ്ങിയതായി ആക്ഷേപമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story