Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്വര്‍ണം വാങ്ങാനെന്ന...

സ്വര്‍ണം വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവ് രണ്ടര പവന്‍ മാലയുമായി കടന്നു

text_fields
bookmark_border
കായംകുളം: സ്വര്‍ണം വാങ്ങാനെന്ന വ്യാജേന കടയിലത്തെിയ യുവാവ് രണ്ടര പവന്‍െറ മാലയുമായി കടന്നു. ഐക്യജങ്ഷനിലെ പൊന്നിന്‍ സൂചി ജ്വല്ളേഴ്സില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സ്കൂട്ടറില്‍ എത്തിയ യുവാവ് ആഭരണം ആവശ്യപ്പെട്ടു. സെയില്‍സ്മാന്‍ മാത്രമായിരുന്നു കടയില്‍ ഉണ്ടായിരുന്നത്. ബോക്സില്‍നിന്ന് മാലകള്‍ എടുത്തുകാണിക്കുന്നതിനിടെ കൈയില്‍ കിട്ടിയ ആഭരണവുമായി പുറത്തേക്ക് ഓടിയിറങ്ങി സ്കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു. പുല്ലുകുളങ്ങര ഭാഗത്തേക്കുള്ള റോഡിലേക്ക് പോയ ഇയാള്‍ ഇടറോഡ് വഴി രക്ഷപ്പെട്ടു. സെയില്‍സ്മാന്‍െറ ബഹളം കേട്ട് ഓടിക്കൂടിയവര്‍ വാഹനങ്ങളില്‍ പിന്തുടര്‍ന്നെങ്കിലും കണ്ടത്തൊനായില്ല.
Show Full Article
TAGS:LOCAL NEWS 
Next Story