Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅരിയില്‍ പുഴുക്കള്‍;...

അരിയില്‍ പുഴുക്കള്‍; കുട്ടികളുടെ ഊണ് മുടങ്ങി

text_fields
bookmark_border
ആലപ്പുഴ: സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചയൂണ് നല്‍കാന്‍ എത്തിച്ച അരിയില്‍ പുഴുക്കള്‍. വളരെ പഴക്കംചെന്ന അരിയാണ് സ്കൂളുകളില്‍ എത്തിച്ചത്. ഇതുമൂലം പല സ്കൂളുകളിലും കഴിഞ്ഞദിവസം ഉച്ചഭക്ഷണ വിതരണം മുടങ്ങി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മന്ത്രി പി. തിലോത്തമന്‍ സിവില്‍ സപൈ്ളസ് അധികൃതരോടും കലക്ടറോറും നിര്‍ദേശിച്ചു. സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റിയുടെ ചുമതലയില്‍ പ്രധാനാധ്യാപകരാണ് മാവേലി സ്റ്റോറുകളില്‍നിന്ന് അരി വാങ്ങുന്നത്. മാസങ്ങളോളം പഴക്കമുള്ളതും സുരക്ഷിതമല്ലാതെ സൂക്ഷിച്ചതുമായ അരിച്ചാക്കുകളായിരുന്നു അവ. പൂപ്പല്‍പിടിച്ച് പുഴുക്കളും പ്രാണികളും നിറഞ്ഞതായിരുന്നു അരി. ചാക്ക് പൊട്ടിച്ചപ്പോള്‍ ദുര്‍ഗന്ധം വമിച്ചു. മോശമായ അരി തിരികെയെടുത്ത് നല്ലത് നല്‍കണമെന്നാണ് വ്യവസ്ഥയെങ്കിലും മാവേലി സ്റ്റോറുകള്‍ അതിന് തയാറായില്ളെന്നാണ് പറയുന്നത്. ഇത് സ്കൂള്‍ അധികൃതര്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കും. പല സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റികളും കലക്ടര്‍ക്ക് പരാതി നല്‍കി. ഒരുകാരണവശാലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ളെന്ന് മന്ത്രി പറഞ്ഞു. ജില്ലാ സപൈ്ള ഓഫിസറോട് വിശദമായി അന്വേഷിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എഫ്.സി.ഐയിലെയോ മറ്റ് സ്ഥലങ്ങളിലെയോ അരിയാണോ മോശമായതെന്ന് അന്വേഷണത്തിലൂടെയെ വ്യക്തമാകൂ. കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് മെച്ചപ്പെട്ട അരി നല്‍കണമെന്ന് കര്‍ശനമായി നിര്‍ദേശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS
Next Story