Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപഴകിയ മത്സ്യം...

പഴകിയ മത്സ്യം പിടിച്ചു; അനധികൃത അറവുശാല പൂട്ടി

text_fields
bookmark_border
ആലപ്പുഴ: നഗരത്തിലെ കല്ലുപാലം ജങ്ഷന്‍, കാഞ്ഞിരംചിറ, റെയില്‍വേ സ്റ്റേഷന് സമീപം, വെള്ളക്കിണര്‍, കൊമ്മാടി, തോണ്ടന്‍കുളങ്ങര എന്നിവിടങ്ങളില്‍ പഴകിയ മത്സ്യം നഗരസഭ ഹെല്‍ത്ത് സ്ക്വാഡ് പിടിച്ചു. ഓഫിസര്‍ എസ്.എം. റാബിയയുടെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍മാരായ ഷാജി, ആലീസ്, ജോസി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഓഫിസര്‍ അറിയിച്ചു. ആറാട്ടുവഴി വാര്‍ഡില്‍ അനധികൃതമായി പ്രവര്‍ത്തിച്ച അറവ്- ഇറച്ചി വ്യാപാരശാലയും പൂട്ടിച്ചു. പൊതുജനാരോഗ്യത്തിന് ഹാനികരമാകുംവിധം കാനയിലേക്ക് മലിനജലം ഒഴുക്കിയതിനാലാണ് അനുമതി ഇല്ലാതെ പ്രവര്‍ത്തിച്ച അറവുശാല പൂട്ടിച്ചത്. ഹെല്‍ത്ത് ഓഫിസറുടെയും ഇന്‍സ്പെക്ടര്‍മാരുടെയും നേതൃത്വത്തിലായിരുന്നു നടപടി.
Show Full Article
TAGS:LOCAL NEWS 
Next Story