Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകടന്നലുകള്‍ മാവേലി...

കടന്നലുകള്‍ മാവേലി സ്റ്റോറിലെ പഞ്ചസാര വിതരണം മുടക്കി

text_fields
bookmark_border
വടുതല: സിവില്‍ സപൈ്ളസ് വകുപ്പിന് കീഴിലുള്ള മാവേലി സ്റ്റോറില്‍ പഞ്ചസാര വിതരണം മുടക്കി കടന്നലുകള്‍ രംഗത്ത്. പെരുമ്പളം ദ്വീപിലെ മാവേലി സ്റ്റോറിലാണ് കടന്നല്‍ കൂട്ടമായി എത്തുന്നത്. ഇതത്തേുടര്‍ന്ന് പഞ്ചസാര വിതരണം നിലച്ചു. പഞ്ചസാര ചാക്കിലാണ് കടന്നല്‍ പൊതിയുന്നത്. രാവിലെ മാവേലി സ്റ്റോര്‍ തുറക്കുമ്പോള്‍ കടന്നല്‍ ഉണ്ടാകാറില്ളെന്ന് ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍, പെട്ടെന്നുതന്നെ എവിടെനിന്നോ കടന്നലുകള്‍ പഞ്ചസാര ചാക്കില്‍ വന്നിരിക്കുന്നു. പഞ്ചസാര എടുത്താല്‍ കടന്നല്‍ കുത്തുമെന്നതാണ് അവസ്ഥ. കടന്നല്‍ എത്തുന്നതിന് മുമ്പ് ജീവനക്കാര്‍ കുറച്ച് പഞ്ചസാര പാക്കറ്റുകളിലാക്കി വെക്കും. ഇത് മാത്രമാണ് വില്‍ക്കാന്‍ കഴിയുന്നത്. കടന്നല്‍ എത്തിയാല്‍ പിന്നെ പഞ്ചസാര വില്‍പന നിര്‍ത്തിവെക്കേണ്ടിവരുന്നു. ലൈറ്റ് തെളിച്ചാല്‍ കടന്നല്‍ കൂടുതലായി എത്തുമെന്നതിനാല്‍ സന്ധ്യക്ക് മുമ്പ് മാവേലി സ്റ്റോര്‍ അടക്കേണ്ടി വരുന്നു. മൂന്ന് ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ കടന്നല്‍ ഭീതിയിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് മാവേലി സ്റ്റോറില്‍ കടന്നല്‍ ശല്യമുണ്ടാക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story