Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2016 11:20 AM GMT Updated On
date_range 13 July 2016 11:20 AM GMTനഗരയാത്ര ദുരിത യാത്ര
text_fieldsbookmark_border
ആലപ്പുഴ: എത്ര മണിക്കൂര്‍ യാത്ര ചെയ്താല്‍ ആലപ്പുഴ നഗരം കടക്കാനാവും? കഴിഞ്ഞ കുറെ ദിവസങ്ങളായി യാത്രക്കാര്‍ ചോദിക്കുന്ന ചോദ്യമാണിത്. ഇത്രമേല്‍ തകര്‍ന്ന റോഡുകളും അതിലൂടെയുള്ള ദുരിതംപിടിച്ച യാത്രകളും സഹിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഏതെങ്കിലും ഒരു ഭാഗത്ത് മാത്രം റോഡ് മിനുക്കിയിട്ട് കാര്യമില്ല. ആലപ്പുഴ ഇരുമ്പ്പാലം മുതല്‍ എസ്.ഡി കോളജ് വരെയുള്ള ദൂരം കടന്നുകിട്ടണമെങ്കില്‍ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വേണ്ടിവരും. രാവിലെയും വൈകുന്നേരവും മാത്രമല്ല മധ്യാഹ്ന സമയങ്ങളിലും രാത്രിയിലുമെല്ലാം ഒരേപോലെയാണ് ദുരിതം. ജനറല്‍ ആശുപത്രിയുടെ തെക്കേ ജങ്ഷന്‍, തിരുവമ്പാടി ജങ്ഷന്‍, ചുടുകാട് ജങ്ഷന്‍ എന്നിവിടങ്ങളിലെല്ലാം ആഴമേറിയ കുണ്ടും കുഴിയുമാണ്. വാഹനങ്ങളുടെ ഓരോ ഭാഗങ്ങളും കുഴിയില്‍ വീണ് കേടാകുന്നത് പതിവാണ്. മാത്രമല്ല ഈ ചുരുങ്ങിയ ദൂരം കടന്നുപോകാന്‍ ഇന്ധനം പാഴാക്കണം. ദിവസങ്ങളായി അനുഭവിക്കുന്ന യാത്രക്കാരുടെ ദുരിതത്തിന് അയവുവരുത്താന്‍ ഒരു നടപടിയുമില്ല. പടിഞ്ഞാറു ഭാഗത്തുവരെ കറുക ജങ്ഷന്‍ -പുലയന്‍വഴി റോഡിന്‍െറ പല ഭാഗങ്ങളും സമാനമായ അവസ്ഥയില്‍ തന്നെയാണ്. ഇവിടെയും ആഴത്തിലുള്ള കുഴികളും വെള്ളക്കെട്ടും കാല്‍നടയാത്രക്കാരെ പോലും പ്രയാസപ്പെടുത്തുന്നു.
Next Story