Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവെള്ളക്കെട്ട് വ്യാപകം;...

വെള്ളക്കെട്ട് വ്യാപകം; കെടുതികളില്‍ നിരവധി കുടുംബങ്ങള്‍

text_fields
bookmark_border
ആലപ്പുഴ: ശക്തമായ മഴ നഗരത്തിലെ നിരവധി കുടുംബങ്ങളെ കെടുതിയിലാക്കി. തിങ്കളാഴ്ച രാത്രി മുതല്‍ തുടങ്ങിയ തോരാമഴ താഴ്ന്നപ്രദേശങ്ങളെ വെള്ളത്തിലാഴ്ത്തി. ഒഴുക്ക് നിലച്ച തോടുകളും മാലിന്യങ്ങളും നിറഞ്ഞ ഓടകളും വെള്ളപ്പൊക്കത്തിന്‍െറ പ്രതീതിയുണ്ടാക്കി. നഗരത്തിന്‍െറ പടിഞ്ഞാറന്‍ മേഖലയിലും കിഴക്കന്‍ ഭാഗങ്ങളിലുമാണ് വെള്ളം പൊങ്ങി കൂടുതല്‍ പ്രയാസങ്ങള്‍ ഉണ്ടായത്. ജനസാന്ദ്രത കൂടുതലുള്ള ഈ ഭാഗങ്ങളില്‍ കൂടുതല്‍ വീടുകളും താഴ്ന്നപ്രദേശങ്ങളിലാണ്. തോടുകളില്‍ ഖരമാലിന്യങ്ങള്‍ കെട്ടിക്കെടുന്നതു മൂലം ഒഴുക്ക് തടസ്സപ്പെടുകയും വെള്ളം പൊങ്ങി സമീപത്തെ വീടുകളിലേക്ക് കയറുകയും ചെയ്തു.ഇരവുകാട് വാര്‍ഡില്‍ ബൈപ്പാസിനു സമീപം ചൊവ്വാഴ്ച രാവിലെ ഒട്ടേറെ വീടുകളില്‍ വെള്ളം കയറി. കൗണ്‍സിലര്‍ സൗമ്യ രാജിന്‍െറ നേതൃത്വത്തില്‍ രാവിലത്തെന്നെ ഊര്‍ജിത നടപടികള്‍ ആരംഭിച്ചിരുന്നു. സമീപത്തെ തോട്ടില്‍നിന്ന് വെള്ളം കവിഞ്ഞ് വീടുകളിലേക്ക് ഒഴുകിത്തുടങ്ങിയത് അപകട ഭീഷണിയുണ്ടാക്കി. ബൈപ്പാസ് ഭാഗത്തെ കലുങ്കില്‍ ഉണ്ടായിട്ടുള്ള തടസ്സങ്ങളാണ് വെള്ളം പടിഞ്ഞാറോട്ട് ഒഴുകുന്നതിന് കഴിയാതിരുന്നത്. അഗ്നിശമനസേനാ വിഭാഗം എത്തി മണിക്കൂറുകള്‍ ശ്രമിച്ചാണ് വെള്ളത്തിന്‍െറ ഒഴുക്ക് സുഗമമായത്. വെള്ളം കെട്ടിക്കിടന്നതുമൂലം ഒട്ടേറെ പ്രയാസങ്ങള്‍ ജനങ്ങള്‍ക്കുണ്ടായി. സമാന സ്വഭാവത്തില്‍ നിരവധി വാര്‍ഡുകളില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്. വലിയചുടുകാടിന് കിഴക്കുവശവും പഴവീട് ഭാഗങ്ങളിലും വെള്ളം കെട്ടിക്കിടന്നുള്ള ദുരിതങ്ങള്‍ വര്‍ധിക്കുകയാണ്. പള്ളാത്തുരുത്തി, തിരുമല, ചുങ്കം ഭാഗങ്ങളിലും പടിഞ്ഞാറേ വാടക്കല്‍ പ്രദേശങ്ങളിലും മഴ കഷ്ടതകള്‍ വിതച്ചു. നഗരത്തില്‍ ഒട്ടുമിക്ക ഓടകളും ഒഴുക്ക് നിലച്ച അവസ്ഥയിലാണ്. ഖരമാലിന്യങ്ങള്‍ റോഡില്‍ വലിച്ചെറിയുകയും ശക്തമായ മഴയുടെ ഒഴുക്കില്‍ അത് കാനകളില്‍ പതിക്കുകയുമാണ്. ഇത് കാനകളിലെ വെള്ളത്തിന്‍െറ ഒഴുക്കിന് തടസ്സമാകുന്നു. ഇത് മാറ്റാനും പുനര്‍നിര്‍മാണം നടത്താനും നഗരസഭയും തയാറായിട്ടില്ല.
Show Full Article
TAGS:LOCAL NEWS
Next Story