Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightറെയില്‍വേ സ്റ്റേഷന്...

റെയില്‍വേ സ്റ്റേഷന് സമീപം മാലിന്യം തള്ളുന്നു

text_fields
bookmark_border
മാവേലിക്കര: റെയില്‍വേ സ്റ്റേഷനും ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഗോഡൗണിനും ഇടയിലുള്ള റോഡില്‍ മാലിന്യം തള്ളുന്നത് വ്യാപകമാകുന്നു. ഇറച്ചി അവശിഷ്ടങ്ങളും പ്ളാസ്റ്റിക് കവറുകളിലും ചാക്കുകെട്ടുകളിലാക്കി കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയാണ്. ഗവ. ഐ.ടി.ഐ, പുതുച്ചിറ കോളനി എന്നിവയിലേക്കുള്ള വഴിയാണിത്. റെയില്‍വേ സ്റ്റേഷന്‍ മൂന്നാം നമ്പര്‍ പ്ളാറ്റ്ഫോമില്‍ നില്‍ക്കുന്നവര്‍ക്കും ദുര്‍ഗന്ധം അനുഭവപ്പെടുന്നു. നിരവധി തവണ ഇതുസംബന്ധിച്ച് നാട്ടുകാരും റെയില്‍വേ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. റെയില്‍വേ സ്റ്റേഷന്‍െറ തെക്കുഭാഗം കേന്ദ്രീകരിച്ച് കഞ്ചാവ്, മദ്യം എന്നിവയുടെ വില്‍പന വ്യാപകമാകുന്നതായും പരാതിയുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story