Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2016 4:02 PM IST Updated On
date_range 29 Jan 2016 4:02 PM ISTപട്ടണക്കാട് ബാങ്കിലെ ക്രമക്കേട്: പ്രസിഡന്‍റിനെതിരെയുള്ള അവിശ്വാസം ഒമ്പതിന് ചര്‍ച്ചചെയ്യും
text_fieldsbookmark_border
ചേര്‍ത്തല: പട്ടണക്കാട് സര്‍വിസ് സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ എ, ഐ ഗ്രൂപ്പുകള്‍ ബലപരീക്ഷണത്തിന്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ബാങ്കില്‍ 20 കോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായാണ് സഹകരണ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടത്തെിയത്. തട്ടിപ്പില്‍ ഭരണസമിതിക്ക് ബന്ധമില്ളെന്നായിരുന്നു തുടക്കത്തിലെ നേതാക്കളുടെ നിലപാട്. ആരോപണം രൂക്ഷമായതോടെ പ്രസിഡന്‍റിനെതിരെ ഐ വിഭാഗം അവിശ്വാസത്തിന് നോട്ടീസ് നല്‍കി. അവിശ്വാസം ഫെബ്രുവരി ഒമ്പതിന് ചര്‍ച്ചചെയ്യും. തട്ടിപ്പുമായി ബന്ധപ്പെട്ട് നേതൃമാറ്റമെന്ന ആവശ്യം ഉയര്‍ത്തിയാണ് ഐ വിഭാഗത്തിന്‍െറ നീക്കം. എ വിഭാഗക്കാരനായ പ്രസിഡന്‍റിനെ ബലിയാടാക്കാനുള്ള നീക്കത്തിനെതിരെ ആന്‍റണി പക്ഷവും നിലപാട് എടുത്തതോടെ ഗ്രൂപ് യുദ്ധം മുറുകി. അവിശ്വാസം വിജയിച്ചാലും പരാജയപ്പെട്ടാലും കോണ്‍ഗ്രസില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സൂചന. ഡി.സി.സി പ്രസിഡന്‍റ് ബാങ്ക് പ്രസിഡന്‍റിന് ചുമതല ഒഴിയണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. നിര്‍ദേശം അനുസരിക്കാത്തതുമൂലാണ് അവിശ്വാസ നോട്ടീസിലേക്ക് കാര്യങ്ങള്‍ എത്തിയതെന്നാണ് ഐ ഗ്രൂപ് വൃത്തങ്ങള്‍ പറയുന്നത്. തീരുമാനം പാര്‍ട്ടിയുടേതല്ളെന്നും ചിലര്‍ അടിച്ചേല്‍പിച്ചതാണെന്നുമാണ് എ വിഭാഗത്തിന്‍െറ നിലപാട്. ഇടക്കാല റിപ്പോര്‍ട്ടിലടക്കം ബാങ്ക് പ്രസിഡന്‍റിനെതിരെ പരാമര്‍ശമില്ളെന്നും പ്രസിഡന്‍റിനെ മാറ്റാനുള്ള തീരുമാനം ഗ്രൂപ് വൈരാഗ്യത്തിന്‍െറ പേരിലുള്ളതാണെന്നുമാണ് എ വിഭാഗത്തിന്‍െറ നിലപാട്. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലെ ഇടക്കാല റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളവര്‍ തന്നെയാണ് നേതൃമാറ്റത്തിന് മുന്‍കൈയെടുക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി മണ്ഡലം കമ്മിറ്റിയില്‍ വിഷയങ്ങളൊന്നും ചര്‍ച്ചചെയ്യാതെ ഏകപക്ഷീയമായ തീരുമാനങ്ങളാണുണ്ടാകുന്നതെന്നും എ ഗ്രൂപ് വിമര്‍ശമുയര്‍ത്തുന്നുണ്ട്. അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന ബാങ്കിനെ സംരക്ഷിക്കാതെ അധികാരം പിടിച്ചെടുക്കാനുള്ള ഗൂഢശ്രമങ്ങളാണ് നടത്തുന്നതെന്നും അവര്‍ ആരോപിച്ചു. ബാങ്കിലെ ക്രമക്കേട് അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച ഏഴംഗ കമ്മിറ്റിയോടുപോലും ആലോചിക്കാതെയാണ് തീരുമാനമെടുത്തതെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story