Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകടുങ്ങല്ലൂര്‍...

കടുങ്ങല്ലൂര്‍ റോഡിലൂടെ കണ്ടെയ്നര്‍ ലോറികള്‍ വഴിതിരിച്ച് വിടുന്നതിനെതിരെ പ്രതിഷേധം

text_fields
bookmark_border
കടുങ്ങല്ലൂര്‍: കണ്ടെയ്നര്‍ ലോറികള്‍ കടുങ്ങല്ലൂര്‍ റോഡിലൂടെ വഴിതിരിച്ച് വിടുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കണ്ടെയ്നര്‍ ലോറികള്‍ കടന്നുപോകുമ്പോള്‍ റോഡരികിലെ വൈദ്യുതി പോസ്റ്റുകള്‍ ഇടിച്ചുതകരുന്നതാണ് പ്രതിഷേധത്തിന് കാരണമായത്. ലോറികള്‍ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ബുധനാഴ്ച ബി.ജെ.പി നേതൃത്വത്തില്‍ പടിഞ്ഞാറേ കടുങ്ങല്ലൂര്‍ പീടികപ്പടിയില്‍ റോഡ് ഉപരോധിച്ചു. ലോറികള്‍ തകര്‍ത്ത വൈദ്യുതി പോസ്റ്റുകളുടെ കേടുപാട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസുകാര്‍ കെ.എസ്.ഇ.ബി ഓഫിസ് ഉപരോധവും നടത്തി. ഇരു പ്രതിഷേധക്കാരെയും പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. ചൊവ്വാഴ്ച രാത്രി പടിഞ്ഞാറേ കടുങ്ങല്ലൂര്‍ പീടികപ്പടിയില്‍ കണ്ടെയ്നര്‍ ലോറി വൈദ്യുതി പോസ്റ്റ് ഇടിച്ചുതകര്‍ത്തിരുന്നു. മെട്രോ റെയിലിന്‍െറ പണി നടക്കുന്നതുകൊണ്ടാണ് രാത്രിയില്‍ കണ്ടെയ്നര്‍ ലോറികള്‍ ഈ റോഡിലൂടെ കടത്തിവിടുന്നത്. എന്നാല്‍, ഈ റോഡിന്‍െറ പലഭാഗത്തും വലിയ ലോറികള്‍ക്ക് കടന്നുപോകാനുള്ള വീതിയില്ല. ഓഞ്ഞിത്തോട് പാലംമുതല്‍ പടിഞ്ഞാറേ കടുങ്ങല്ലൂര്‍ കവലവരെയാണ് കൂടുതല്‍ പ്രശ്നം. റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ വണ്ടികള്‍ മുട്ടുന്നതോടെ പ്രദേശത്തെ വൈദ്യുതിബന്ധം തകരാറിലാകും. റോഡ് മാസങ്ങള്‍ക്കുമുമ്പ് ദേശീയപാത നിലവാരത്തില്‍ ടാറിങ് നടത്തിയെങ്കിലും പോസ്റ്റുകള്‍ പലതും റോഡിലേക്ക് ഇറങ്ങിയാണ് നിലകൊള്ളുന്നത്. റോഡ് ഉപരോധിച്ച പി. സജീവ്, അനില്‍ അലാട്ട്, കെ.പി. രതീഷ്, ആര്‍. രഞ്ജിത്ത്, സജില്‍ എന്നിവരുള്‍പ്പടെയുള്ള ബി.ജെ.പി പ്രവര്‍ത്തകരെ ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെ.എസ്.ഇ.ബി ഓഫിസ് ഉപരോധിച്ച കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് വി.കെ. ഷാനവാസ്, ബി. രാധാകൃഷ്ണന്‍, സുരേഷ് മുട്ടത്തല്‍, കെ.എസ്. നന്മദാസ് ഉള്‍പ്പടെ നാല്‍പതോളം പേരെയും പൊലീസത്തെി നീക്കി.
Show Full Article
TAGS:LOCAL NEWS 
Next Story