Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമള്‍ട്ടിപ്ളക്സ്...

മള്‍ട്ടിപ്ളക്സ് തിയറ്ററിന് സ്ഥലം നല്‍കാത്തതിനാല്‍ ഏഴുലക്ഷത്തിന്‍െറ നഷ്ടമെന്ന് ചെയര്‍മാന്‍

text_fields
bookmark_border
കായംകുളം: കായംകുളത്തിന് അനുവദിച്ച മള്‍ട്ടിപ്ളക്സ് തിയറ്റര്‍ കോംപ്ളക്സിന് സ്ഥലം വിട്ടുനല്‍കാതിരുന്നതിലൂടെ ഏഴുലക്ഷം രൂപയുടെ നഷ്ടം നഗരസഭക്ക് സംഭവിച്ചെന്ന് ചെയര്‍മാന്‍ അഡ്വ. എന്‍. ശിവദാസന്‍. തിയറ്റര്‍ കോംപ്ളക്സിന് നഗരസഭാ കണ്ടത്തെിയ സ്ഥലത്തിന്‍െറ നിയമനടപടി പൂര്‍ത്തിയാകുംമുമ്പ് വാടകക്കാരനെ ഒഴിപ്പിച്ചതാണ് നഷ്ടത്തിന് കാരണം. പ്രതിമാസം 20,000 രൂപ വാടക ലഭിച്ചിരുന്ന കെട്ടിടം മൂന്നുവര്‍ഷമായി അടഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ പിടിപ്പുകേടാണ് സ്ഥലം വിട്ടുനല്‍കുന്നതില്‍ വീഴ്ചവരുത്തിയത്. അടിയന്തര പ്രാധാന്യത്തോടെ സ്ഥലം കൈമാറി തിയറ്റര്‍ കോംപ്ളക്സ് സ്ഥാപിക്കാനുള്ള നടപടി നഗരസഭ നടത്തുകയാണ്. ഈ സാഹചര്യത്തില്‍ അടിസ്ഥാനരഹിത ആരോപനങ്ങള്‍ ഉന്നയിച്ച് തെറ്റിദ്ധാരണ പരത്താനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി നഗരത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയിലായിരുന്നു. സസ്യമാര്‍ക്കറ്റ് പൊളിച്ചുമാറ്റി വര്‍ഷങ്ങളായിട്ടും നിര്‍മിക്കാനായില്ല. ഇതിന് എടുത്ത കോടികളുടെ വായ്പയുടെ പലിശ നഗരസഭക്ക് ബാധ്യതയാണ്. പണി യഥാസമയം നടന്നിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS
Next Story